ദയയുടെ കണികപോലുമില്ലാത്ത പകപോക്കലുകളുടെ ബാക്കിപത്രങ്ങളാണ് ആസിഡ് ആക്രമണത്തിന്റെ ഇകരൾ. ആക്രമണത്തിനിരയാകുന്ന ചിലർ പിന്നീട് മുഖംമറച്ചു മാത്രം സമൂഹത്തെ നോക്കിക്കാണാൻ ആഗ്രഹിച്ചുവെങ്കിലും ഭൂരിഭാഗം പേരും പോരാടി മുന്നേറിയവരാണ്. ബോളിവുഡിലെ ക്യൂൻ കങ്കണയുടെ സഹോദരിയും ആസിഡ് ആക്രമണത്തിന്റെ ഇരയാണ്. കങ്കണയുടെ മൂത്ത സഹോദരി രംഗോലി ചന്ദേലിന്റെ മുഖത്തേക്ക് വെറും ഇരുപത്തിമൂന്നു വയസു മാത്രം പ്രായമുള്ളപ്പോഴാണ് കാമുകൻ ആസിഡ് പ്രയോഗിച്ചത്. ആസിഡ് ആക്രമണത്തിനിരയായ യുവതിയുടെ അതിജീവനത്തിന്റെ കഥപറയുന്ന 'ഉയരെ' എന്ന സിനിമ എല്ലാവരും കാണണം എന്നാണ് രംഗോലി പറയുന്നത്.
പാർവതി പ്രധാനവേഷത്തിൽ എത്തിയ ഉയരെയെ പ്രശംസിച്ച രംഗോലി ചന്ദേൽ തനിക്കിപ്പോൾ ഈ സിനിമ കാണാനാകില്ലെന്നും പറയുന്നു. എന്നാൽ എല്ലാവരും ഉയരെ കാണണമെന്നും അവർ ട്വീറ്റ് ചെയ്തു.ഈ സിനിമ കാണാനാകില്ലെന്നും പറയുന്നു. എന്നാൽ എല്ലാവരും ഉയരെ കാണണമെന്നും അവർ ട്വീറ്റ് ചെയ്തു.
ഉയരെ എന്ന ചിത്രം ഏറ്റവും മികച്ച സിനിമയായി വിലയിരുത്തപ്പെടുന്നു. ഇത് ആസിഡ് അതിക്രമത്തെ അതിജീവിച്ച ഒരാളുടെ കഥയാണ് പറയുന്നത്. ആസിഡ് ആക്രമണം എന്ന വാക്കു കേൾക്കുമ്പോൾ തന്നെ മരവിച്ചു പോകുന്ന എനിക്ക് ഈ സിനിമയിപ്പോൾ കാണാനാകില്ല. ഒരിക്കൽ ഞാൻ ഈ മാനസിക ആഘാതത്തെ അതിജീവിക്കുമെന്നും ചിത്രം കാണുമെന്നും പ്രത്യാശ പുലർത്തുന്നു. പക്ഷേ നിങ്ങൾ എല്ലാവരോടും ഞാൻ ഈ ചിത്രം കാണണമെന്ന് അപേക്ഷിക്കുന്നു'- രംഗോലി ട്വീറ്റ് ചെയ്തു.
കങ്കണ നടിയായി പേരെടുക്കുന്നതിന് മുമ്പാണ് രംഗോലി ആസിഡ് അതിക്രമത്തിന് ഇരയാകുന്നത്. കാമുകനാണ് രംഗോലിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. കങ്കണ പ്രശസ്തയായതിന് ശേഷമാണ് രംഗോലി വിദഗ്ധ ചികിത്സക്കായി മുംബൈയിലേക്ക് താമസം മാറ്റുന്നത്. ആസിഡ് ആക്രമണത്തിന് ശേഷം 57 ശസ്ത്രക്രിയകൾക്കാണ് രംഗോലി വിധേയയായത്. രംഗോലിയുടെ ഒരു ചെവിയുടെ കേൾവി പൂർണമായി ഇല്ലാതാകുകയും ഒരു കണ്ണിന്റെ കാഴ്ചശക്തി 90 ശതമാനത്തോളം നശിക്കുകയും ചെയ്തു.
'ആസിഡ് ആക്രമണത്തിന് ശേഷം ഞാൻ മൂന്ന് മാസം കണ്ണാടി നോക്കിയിട്ടില്ല. ഭക്ഷണം കഴിക്കാനോ നന്നായി ശ്വസിക്കാനോ സാധിച്ചിരുന്നില്ല. ശരീരത്തേക്കാൾ എന്റെ മനസ്സാണ് നീറിയിരുന്നത് എന്നും രംഗോലി പറഞ്ഞു.
മനു അശോകൻ സംവിധാനം ചെയ്ത ഉയരേയിൽ ആസിഫ് അലി, ടൊവിനോ തോമസ്, സിദ്ദിഖ് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെനുഗ, ഷെഗ്‌ന, ഷേർഗ എന്നിവർ നിർമ്മിച്ച ഈ ചിത്രം പല്ലവി രവീന്ദ്രൻ എന്ന പെൺകുട്ടിയുടെ പോരാട്ടത്തെക്കുറിച്ചാണ് പറയുന്നത്.