Latest News

എന്നെ ട്രോളാന്‍ എനിക്ക് ആരുടോയും ആവശ്യമില്ലന്ന് തെളിയിച്ച് ഉണ്ണി മുകുന്ദന്‍;ആവശ്യക്കാര്‍ സമീപിക്കുക ടവ്വല്‍ മാത്രമേ ബാക്കിയുള്ളു, സ്വയം ട്രോളി മലയാളികളുടെ മസില്‍മാന്‍

Malayalilife
എന്നെ ട്രോളാന്‍ എനിക്ക് ആരുടോയും ആവശ്യമില്ലന്ന് തെളിയിച്ച് ഉണ്ണി മുകുന്ദന്‍;ആവശ്യക്കാര്‍ സമീപിക്കുക ടവ്വല്‍ മാത്രമേ ബാക്കിയുള്ളു, സ്വയം ട്രോളി മലയാളികളുടെ മസില്‍മാന്‍

ലയാള സിനിമയിലെ മസില്‍മാന്‍ എന്ന് അറിയപ്പെടുന്ന താരമാണ് ഉണ്ണി മുകുന്ദന്‍. നിരവധി ആരാധകരുളള താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ പോസ്റ്റുകള്‍ക്ക് എത്തുന്ന കമന്റുകള്‍ എല്ലാം കൃത്യമായി വായിച്ച് ഉണ്ണി മറുപടി നല്‍കാറുണ്ട്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ണാടി  ചോദിച്ച ഒരു ആരാധകനോട് അഡ്രസ് അയച്ചു തരാന്‍ ഉണ്ണി ആവശ്യപ്പെട്ടിരുന്നു. പിന്നീട് കണ്ണട വച്ചുളള യുവാവിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ചിത്രം വൈറലയതിന്റെ പിന്നാലെ  നിരവധി പേര്‍ ഓരോ രസകരമായ ആവശ്യങ്ങളും ട്രോളുകളുമായി എത്തിയിരുന്നു.

ഇപ്പോഴിതാ ആരാധകരുടെ രസകരമായ ആവശ്യങ്ങള്‍ക്കും ട്രോളുകള്‍ക്കുമുളള മറുപടി ആയിട്ടാണ് താരം വീണ്ടും സോഷ്യല്‍ മീഡിയയില്‍ എത്തുന്നത. സ്വയം ട്രോളി കൊണ്ട് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് താരം. എന്റെ ഷര്‍ട്ടും, പാന്റും, വാച്ചും കൂളിംഗ് ഗ്ലാസും എല്ലാം അവിടെ ആ ബെഡില്‍ സേഫ് ആയി വെച്ചിട്ടുണ്ട്, ആവശ്യക്കാര്‍ സമീപിക്കുക. (എങ്ങനെ കഴിഞ്ഞിരുന്ന ഞാനാ) എന്നുമാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരിക്കുന്നത്. ടവ്വല്‍ മാത്രം ധരിച്ച് നില്‍ക്കുന്ന ചിത്രവും താരം പങ്കുവെച്ചിരിക്കുകയാണ്. എന്നാലും ഉണ്ണിയെ വിടാതെ പിടി കൂടി ഓരോ ആവശ്യങ്ങളുമായു എത്തുകയാണ് ആരാധകര്‍. 

Read more topics: # unni mukundan ,# self troll
unni mukundan self troll

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES