Latest News

തെറ്റുകളെ ഹീറോയിസമാക്കി കാണിക്കാതിരിക്കുക; കഞ്ചാവ് കേസ് പ്രതിയെ ന്യായികരിച്ച സോഷ്യല്‍ മീഡിയയെ വിമര്‍ശിച്ച് ഉണ്ണി മുകുന്ദന്‍

Malayalilife
തെറ്റുകളെ ഹീറോയിസമാക്കി കാണിക്കാതിരിക്കുക; കഞ്ചാവ് കേസ് പ്രതിയെ ന്യായികരിച്ച സോഷ്യല്‍ മീഡിയയെ വിമര്‍ശിച്ച് ഉണ്ണി മുകുന്ദന്‍

ന്നലെ കൊച്ചി പോലീസ് അജ്മല്‍ എന്ന ഇരുപത്തിനാലുകാരനെ കഞ്ചാവ് കേസില്‍ പിടിച്ചതും. പൊലീസ് കസ്റ്റഡിയില്‍ നിന്ന്് ഇറങ്ങിയ ശേഷം അജ്മല്‍ നടത്തിയ വെളിപ്പെടുത്തലും ഏറെ വാര്‍ത്തയായിരുന്നു. എന്നാല്‍ അജ്മലിനെ പുകള്‍ത്തിയും അജ്മലിന്റെ വാക്കുകളെ പ്രശംസിച്ചും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയവരെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച്് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍.

ഒരിത്തിരി കുറ്റബോധം പോലും ഇല്ലാതെയാണ് അജ്മല്‍ മാധ്യമങ്ങള്‍ക്കുമുന്നിലെത്തിയത്. ഇനിയും ഇത്തരം കഞ്ചാവ് കച്ചവടവുമായി തന്നെയായിരിക്കും മുന്നോട്ടു പോവുക എന്ന അജ്മലിന്റ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. അജ്മലിന്റെ വാക്കുകളെ തഗ് ലൈഫ് വീഡിയോ ആക്കി ചില പോപ്പുലര്‍ സോഷ്യല്‍ മീഡിയ പേജുകള്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയാണ് നടന്‍ ഉണ്ണിമുകുന്ദന്‍.

ഇനിയെന്താണ് എന്ന ചോദ്യത്തിന് അയാള്‍ നല്‍കുന്ന ഉത്തരം, ഇനിയും താന്‍ ഈ പരിപാടി തുടരും എന്നും തനിക്കു തന്റെ കുടുംബം നോക്കണം വക്കീലിന് ഫീസ് കൊടുക്കണം എന്നുമാണ്. അയാള്‍ വളരെ സത്യസന്ധമായി ഉത്തരം പറഞ്ഞു എങ്കിലും നമ്മുടെ സമൂഹം ആ വാക്കുകളെ ആഘോഷിക്കുന്ന രീതിയാണ് എന്നെ അസ്വസ്ഥനാക്കിയതെന്ന് ഉണ്ണി ഫേസ്ബുക്കില്‍ കുറിച്ചു.

ഒരുപാട് ആളുകളിലേക്ക് എത്തുന്ന ഒരു മാധ്യമം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍, അത് സമൂഹത്തെ പ്രചോദിപ്പിക്കുന്നതിനു ഉപയോഗിക്കൂവെന്നും നമ്മുടെ കുട്ടികളേയും യുവതീയുവാക്കളെയും അവരുടെ സ്വപ്നങ്ങളിലേക്കു ചിറക് വിരിച്ചു പറക്കാന്‍ പ്രേരിപ്പിക്കു എന്നും താരം കൂട്ടിചേര്‍ത്തു.

unni mukunthan about ajmal social media

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES