ഒറ്റപ്പാലത്ത് എത്തിയ നടന്‍ ശങ്കറിനൊപ്പമുളള ചിത്രം പങ്കുവെച്ച് വി.എ ശ്രീകുമാര്‍.'മലയാളത്തിന്റെ നിത്യ ഹരിതനായകന്‍ ശങ്കറിനോടൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട് എന്ന കുറിപ്പോടെയാണ് സംവിധായകന്‍ ചിത്രം പങ്ക് വച്ചത്. നിരവധി പേര്‍ ചിത്രത്തിന് പ്രതികരണവുമായി എത്തി,
ശങ്കറിന് വച്ച് സിനിമയെടുക്കാനും നിരവധി പേര്‍ ആവശ്യപ്പെടുന്നുണ്ട്.
മോഹന്‍ലാല്‍ നായകനായെത്തിയ ഒടിയന്‍ എന്ന സിനിമയുടെ സംവിധായകന്‍ ആണ് വിഎ ശ്രീകുമാര്‍. ആന്റണി പെരുമ്പാവൂര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മഞ്ജു വാര്യര്‍, പ്രകാശ് രാജ് തുടങ്ങി നിരവധി താരങ്ങളായിരുന്നു ഒരുമിച്ചത്. ഏറെ ഹൈപ്പില്‍ പുറത്തിറങ്ങിയ ചിത്രം പക്ഷേ തീയേറ്ററുകളില്‍ പരാജയമായിരുന്നു. ഇതോടെ നിരവധി ട്രോളുകളും ശ്രീകുമാറിന് ലഭിച്ചിരുന്നു.