വാതില്‍ 'ആഗസ്റ്റ് 31-ന് തിയേറ്ററുകളില്‍
വിനയ് ഫോര്‍ട്ട്,കൃഷ്ണ ശങ്കര്‍,അനു സിത്താര,മെറിന്‍ ഫിലിപ്പ്
എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിസര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന 'വാതില്‍ ' ആഗസ്റ്റ് മുപ്പത്തിയൊന്നിന്‌സിനി ലൈന്‍ എന്റര്‍ടൈന്‍മെന്റ് തിയ്യേറ്ററുകളിലെത്തിക്കുന്നു.സ്പാര്‍ക്ക് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍സുനില്‍ സുഖദ,ഉണ്ണിരാജ്,അബിന്‍ ബിനോ,വി കെ ബൈജു,അഞ്ജലി നായര്‍,സ്മിനു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.ഷംനാദ് ഷബീര്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവന്‍ നിര്‍വ്വഹിക്കുന്നു.വിനായക് ശശികുമാര്‍,
സെജോ ജോണ്‍ എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു.
എഡിറ്റര്‍-ജോണ്‍ക്കുട്ടി,
എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍-അനുപ് കാരാട്ട് വെള്ളാട്ട്,
റിയാസ് അടക്കണ്ടി,
കോ-പ്രൊഡ്യൂസര്‍- രജീഷ് വാളാഞ്ചേരി, പ്രൊജക്ട് ഡിസൈനര്‍-റഷീദ് മസ്താന്‍,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി കാവനാട്ട്,കല-സാബു റാം,മേക്കപ്പ്-അമല്‍ ചന്ദ്രന്‍,വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,
സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം,
പരസ്യക്കല-യെല്ലോ ടൂത്ത്‌സ്,
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-സുധര്‍മ്മന്‍ വള്ളിക്കുന്ന്.
പി ആര്‍ ഒ-എ എസ് ദിനേശ്.
ആര്‍.ഡി എക്‌സ് ഇരുപത്തിയഞ്ചിന്.
പവര്‍ ആക്ഷന്‍ മൂവി എന്ന ടാഗ് ലൈനോടെ എത്തുന്നചിത്രമാണ് ആര്‍.ഡി.എക്‌സ്.
ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു.നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രം വീക്കെന്റ് ബ്ലോഗ് ബസ്റ്ററിന്റെ ബാനറില്‍സോഫിയാ പോളാണ് നിര്‍മ്മിക്കുന്നത്.ഓണത്തിനു മുന്നോടിയായി ഓഗസ്റ്റ് ഇരുപത്തിയഞ്ചിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.
മലയാളത്തിലെ ഏറ്റം പുതിയ തലമുറക്കാരായ ഷെയ്ന്‍ നിഗം , ആന്റെണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നീ മൂന്ന് കഥാപാത്രങ്ങളാണ് ഇവിടെ ആര്‍.ഡി. എക്‌സ് എന്ന പേരിനടിസ്ഥാനം.കൊച്ചിയിലെ മൂന്നു ചങ്ങാതിമാര്‍ .... ഇണപിരിയാത്ത സൗഹൃദത്തിന്റെ കണ്ണികള്‍ .. തങ്ങളില്‍ ഓരോരുത്തരുടേയും പ്രശ്‌നങ്ങള്‍ അവരുട മൊത്തം പ്രശ്‌നമായിട്ടാണ് അവര്‍ കാണുന്നത്. വീറും വാശിയും ചങ്കൊറപ്പുമൊക്കെ അവരുടെ പിന്‍ബലങ്ങളായിരുന്നു. അതുകൊണ്ടു തന്നെ പലപ്പോഴും ഇവരുടെ ജീവിതം ഏറെ സംഘര്‍ഷഭരിതമായിരുന്നു. ഉശിരന്‍ പോരാട്ടങ്ങളുടേയും, പിരിമുറുക്കമുള്ള മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയ ചിത്രം.വലിയ മുതല്‍ മുടക്കോടെ ഒരുക്കുന്ന ഈ ചിത്രം പ്രധാനമായും യൂത്തിന്റെ കാഴ്ചപ്പാടുകളോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ആക്ഷന്‍ ത്രില്ലറാണ് ഈ ചിത്രം.
വലിയ മുതല്‍ മുടക്കോടെന്തറ്റി ഇരുപതോളം നീണ്ടു നിന്ന ചിത്രീകരണത്തോടെയാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായത്.ഒരു പാട് സ്വപ്നങ്ങളുമായി കഴിയുന്ന മൂന്നു ചെറുപ്പക്കാര്‍. ശക്തമായ കുടുംബ ബന്ധ ങ്ങളും പ്രണയവും , ജീവിതവും ഒക്കെ കോര്‍ത്തിണക്കിയ താണ് ഇവരുടെ ജീവിതം. ഒരു ക്ലീന്‍ എന്റെര്‍ടൈനറായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
ഐമാ സെബാസ്റ്റ്യനും , മഹിമാ നമ്പ്യാരുമാണ് നായികമാര്‍.ലാല്‍, ബാബു ആന്റെണി, ബൈജു സന്തോഷ്, നിഷാന്ത് സാഗര്‍, മാലാ പാര്‍വതി എന്നിവരും പ്രധാന താരങ്ങളാണ്.
കെ.ജി.എഫ്, കൈതി, വിക്രം, തുടങ്ങിയവന്‍ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ അന്‍പ് അറിവിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഈ ചിത്രത്തിന്റെ ഏറെ ഹൈലൈറ്റ്‌സാണ്.
ഷബാസ് റഷീദ് - ആദര്‍ശ് സുകുമാരന്‍ എന്നിവരുടേതാണ് തിരക്കഥ.
പ്രസ്ത തമിഴ് സംഗീത സംവിധായകന്‍ സാം സി.എസ്. ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
ഗാനങ്ങള്‍ - മനു മഞ്ജിത്ത്.
ഛായാഗ്രഹണം - അലക്‌സ്.ജെ. പുളിക്കല്‍.
എഡിറ്റിംഗ് - ചമന്‍ ചാക്കോ.
കലാസംവിധാനം - ജോസഫ് നെല്ലിക്കല്‍.
കോസ്റ്റ്യും - ഡിസൈന്‍ -ധന്യാ ബാലകൃഷ്ണന്‍,
മേക്കപ്പ് - റോണക്‌സ് സേവ്യര്‍.
ചീഫ് - അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - വിശാഖ്.
പ്രൊഡക്ഷന്‍ -എക്‌സിക്കുട്ടീവ് - എസ്സാന്‍.
പ്രൊഡക്ഷന്‍- കണ്‍ടോളര്‍ - ജാവേദ് ചെമ്പ്.
വാഴൂര്‍ ജോസ് .
ഫോട്ടോ - സിനറ്റ് സേവ്യര്‍