Latest News

മകള് സിനിമ പിടിക്കാന്‍ പോണു എന്നു പറയുമ്പോ ഇതിരിക്കട്ടെ എന്ന് പറയുന്ന അച്ഛന്‍മാരെ ഞാന്‍ കണ്ടിട്ട് തന്നെയില്ല; എന്നെ ഞാനാക്കുന്ന ഓരോ ഘട്ടത്തിലും പപ്പയുടെ സ്വാധീനം അത്രമേല്‍ ഉണ്ടെന്നത് വൈകി തിരിച്ചറിഞ്ഞ കാര്യം; അച്ഛനെക്കു റിച്ചുള്ള ഓര്‍മ്മക്കുറിപ്പുമായി വിധു വിന്‍സന്റ്

Malayalilife
മകള് സിനിമ പിടിക്കാന്‍ പോണു എന്നു പറയുമ്പോ ഇതിരിക്കട്ടെ എന്ന് പറയുന്ന അച്ഛന്‍മാരെ ഞാന്‍ കണ്ടിട്ട് തന്നെയില്ല; എന്നെ ഞാനാക്കുന്ന ഓരോ ഘട്ടത്തിലും പപ്പയുടെ സ്വാധീനം അത്രമേല്‍ ഉണ്ടെന്നത്  വൈകി തിരിച്ചറിഞ്ഞ കാര്യം; അച്ഛനെക്കു റിച്ചുള്ള ഓര്‍മ്മക്കുറിപ്പുമായി വിധു വിന്‍സന്റ്

ഞായറാഴ്ച അന്തരിച്ച പിതാവിനെ അനുസ്മരിച്ച് മകളും സംവിധായികയുമായ വിധു വിന്‍സെന്റ്. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് പിതാവ് എം.പി. വിന്‍സെന്റിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വിധു പങ്ക് വച്ചത്.എന്റെ എല്ലാ കുത്സിത പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ പപ്പയായിരുന്നു. മാന്‍ ഹോള്‍ സിനിമയുടെ നിര്‍മ്മാണത്തില്‍ വരെ എത്തിയ വന്‍ പിന്തുണ. പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയ്ക്കാനും ചിലപ്പോ പഠിപ്പിക്കാനും കാശ് ചെലവാക്കാന്‍ മാതാപിതാക്കള്‍ തയ്യാറാവും. പക്ഷേ മകള് സിനിമ പിടിക്കാന്‍ പോണു എന്നു പറയുമ്പോ ഇതിരിക്കട്ടെ എന്ന് പറയുന്ന അച്ഛന്‍മാരെ അമ്മമാരെ ഞാന്‍ കണ്ടിട്ട് തന്നെയില്ല. അങ്ങനെ പറയാനുള്ള യാതൊരു സമ്പത്തുമില്ലാതിരുന്നിട്ടും പപ്പ അത് ചെയ്തപ്പോഴാണ് അദ്ദേഹത്തിന്റെ ഉള്ളിലെ comradery യെ തിരിച്ചറിഞ്ഞത്. 

അരിക് വത്കരിക്കപ്പെട്ട ജീവിതങ്ങളുടെ സിനിമയ്ക്ക് കച്ചവട സാധ്യത ഇല്ലെന്നറിഞ്ഞിട്ടും പെന്‍ഷന്‍ കാശ് എടുത്തുതന്നു അദ്ദേഹം. ഒരുപാടൊന്നും സംസാരിക്കില്ലെങ്കിലും അദ്ദേഹം തന്ന പണംകൊണ്ട് നിര്‍മ്മിച്ച സിനിമ സംസാരിച്ചുകൊള്ളുമെന്ന ഒരു ദീര്‍ഘദര്‍ശനം പപ്പയ്ക്കുണ്ടായിരുന്നുവോ എന്നെ ഞാനാക്കുന്ന ഓരോ ഘട്ടത്തിലും പപ്പയുടെ സ്വാധീനം അത്രമേല്‍ ഉണ്ടെന്നത് ഞാന്‍ വൈകിമാത്രം തിരിച്ചറിഞ്ഞ കാര്യമാണ്. ചിന്തകളില്‍ ,എഴുത്തില്‍, വായനയില്‍ ഒക്കെ  പപ്പ വലിയ സ്വാധീനമായിരുന്നു. 

വാടക വീടുകളിലെ ഞെരുക്കങ്ങള്‍ക്കിടയിലും തവണ വ്യവസ്ഥയില്‍ പ്രഭാത് ബുക്ക് ഹൗസില്‍ നിന്ന് റഷ്യന്‍ കഥാപുസ്തകങ്ങള്‍ കൃത്യമായി വാങ്ങി കുട്ടികളായ ഞങ്ങള്‍ക്ക് തരുന്ന കാര്യത്തില്‍ ഒരു മുടക്കവും വരുത്തിയിരുന്നില്ല വിന്‍സന്റ് മാഷ്. 

പപ്പാ എനിക്കും വിനുവിനും വീണ്ടും ചുക്കും ഗെക്കുമാകണം. അച്ഛനെ കാണാന്‍ കൊതിച്ച് സൈബീരിയന്‍ മഞ്ഞ് കാടുകളില്‍ അച്ഛനെ തിരഞ്ഞുപോയ ആ കുട്ടികളെ പോലെ... വീ മിസ് യു .വിധു കുറിച്ചു.

 

vidhu vencent about her late father

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES