ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത പ്രമുഖ ഗണിതശാസ്ത്ര പ്രതിഭ ശകുന്തളാദേവിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സിനിമയില്‍ ശകുന്തളാദേവിയുടെ കഥാപാത്രം അവതരിപ്പിച്ചത് വിദ്യാബാലനാണ്. താരത്തിന്റെ പ്രകടനത്തിനാണ് ഏറെയും അഭിനന്ദനം ലഭിക്കുന്നത്. കഥാപാത്രമാകാന്‍ താരം എടുത്ത തയ്യാറെടുപ്പുകളും മികച്ച രീതിയിലാണ് പ്രേക്ഷകര്‍ വിലയിരുത്തിയത്. ശകുന്തള ദേവി എന്ന ചിത്രം മികച്ച അഭിപ്രായങ്ങളോടെ മുന്നേറുമ്പോള്‍ സിനിമയുടെ പശ്ചാത്തലത്തില്‍ രസകരമായ ഒരു കാര്യം പങ്കുവച്ചിരിക്കുകയാണ് വിദ്യ.
പത്താം ക്ലാസിലെ സ്വന്തം മാര്‍ക്ക്‌ലിസ്റ്റുമായാണ് വിദ്യ ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. 'ഞാന്‍ ജീനിയസ് ഒന്നും ആയിരുന്നില്ലെങ്കിലും ഒട്ടും മോശമല്ലല്ലോ അല്ലേ' എന്നാണ് ചിത്രത്തോടൊപ്പം ആരാധകരോടുള്ള വിദ്യയുടെ ചോ?ദ്യം. 1994ലെ പത്താംക്ലാസ് പരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റിലാണ് വിദ്യ ആരാധകര്‍ക്കായി ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇതോടൊപ്പം ആരാധകരോട് അവരുടെ കണക്കിന്റെ മാര്‍ക്കുകള്‍ കമന്റായി കുറിക്കാനും നടി ആവശ്യപ്പെട്ടിട്ടുണ്ട്.
അനു മേനോനാണ് ശകുന്തളാദേവി ചിത്രം സംവിധാനം ചെയ്തത്. സോണി പിക്ചര്‍സ് നെറ്റ്വര്‍ക്‌സ് പ്രൊഡക്ഷന്‍സും അബുന്‍ഡാനിയ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.