നയന്‍താരയും വിഘമേഷ് ശിവനും അവരുടെ ഏറ്റവും.മനോഹരമായ സമയത്തുകൂടിയാണ് സഞ്ചരിക്കുന്നത്. മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പാണ് ഇരുവര്‍ക്കും കുഞ്ഞുങ്ങള്‍ ജനിച്ചത്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് താരങ്ങള്‍ ഇരട്ടക്കുട്ടികള്‍ പിറന്നത്. ആരാധകരും ആ സന്തോഷം ആഘോഷമാക്കുകയാണ്. ഇത് അറിഞ്ഞതുമുതല്‍ ഇരുവര്‍ക്കുമെതിരെ മോശപ്പെട്ട നിരവധി കമന്റുകളാണ് വന്ന് തുടങ്ങിയത്.
എന്നാല്‍ അതൊന്നും കാര്യമാക്കാതെ ഇരുവര്‍ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടും കുറ്റക്കാരല്ല എന്ന് കണ്ടെത്തിയിരിക്കുകയാണ്. ഇരുവരും ഇപ്പോള്‍ ജീവിതം പൂര്‍ണമായും ആസ്വദിക്കുക തന്നെയാണ്. ഇപ്പോഴിതാ വിഘ്നേശ് ശിവന്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം വളരെയധികം വൈറലായി മാറുകയാണ്. നയന്‍താരയുടെ ഒരു പാസ്‌പോര്‍ട്ട് സൈസ് ചിത്രം കയ്യിലെടുത്ത് പോസ്റ്റ് ചെയ്തിരിക്കുകയാണ് വിഘ്നേശ്. ' പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയില്‍ പോലും നി സുന്ദരിയാണ്' എന്ന അടിക്കുറിപ്പോടെയാണ് വിഘ്നേശ് ഈ ചിത്രം പങ്കുവെച്ചത്.
കൂട്ടത്തില്‍ കത്തുവാക്കുല രണ്ട് കാതല്‍ എന്ന ചിത്രത്തിലെ ഗാനവും വിഘ്നേശ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വിഗണേഷിന്റെ സംവിധാനത്തില്‍ നയന്‍താര അഭിനയിച്ച ചിത്രമാണ് കത്തുവാക്കുല രണ്ട് കാതല്‍.
കഴിഞ്ഞ ജൂണില്‍ ആയിരുന്നു നയന്‍ താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും വിവാഹിതരായത്. മഹാബലിപുരത്ത് വെച്ചായിരുന്നു നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം. ഏഴുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. നയന്‍താര അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഘ്നേഷ് ശിവന്‍. അതിന്റെ സെറ്റിലാണ് താര പ്രണയം പൂവിട്ടത്. ഏറ്റവും ഒടുവില്‍ വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്ത 'കാത്തുവാക്കുല രണ്ട് കാതല്‍' എന്ന ചിത്രത്തില്‍ നയന്‍ താര അഭിനയിച്ചു. വിജയ് സേതുപതി, സാമന്ത തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രം തീയേറ്ററില്‍ വന്‍ വിജയമായിരുന്നു.