Latest News

'ഞാന്‍ പ്രസവിച്ച കുഞ്ഞ് ഇന്ന് ലക്ഷക്കണക്കിന് അമ്മമാരുടെയും ആരാധകരുടെയും ഹൃദയത്തില്‍ കുടികൊള്ളുകയാണ്; തമിഴ് ജനത നിന്നെ ഒരു സൂപ്പര്‍ താരമായി നെഞ്ചിലേറ്റി കഴിഞ്ഞു; നിന്റെ ആരാധകരില്‍ ഒരാള്‍ ഈ അമ്മയാണ് '; ഇളയദളപതിക്ക് മനസ് തുറന്ന കത്തുമായി അമ്മ ശോഭ; കൈയ്യടിച്ച് ഫാന്‍സും 

Malayalilife
'ഞാന്‍ പ്രസവിച്ച കുഞ്ഞ് ഇന്ന് ലക്ഷക്കണക്കിന് അമ്മമാരുടെയും ആരാധകരുടെയും ഹൃദയത്തില്‍ കുടികൊള്ളുകയാണ്; തമിഴ് ജനത നിന്നെ ഒരു സൂപ്പര്‍ താരമായി നെഞ്ചിലേറ്റി കഴിഞ്ഞു; നിന്റെ ആരാധകരില്‍ ഒരാള്‍ ഈ അമ്മയാണ് '; ഇളയദളപതിക്ക് മനസ് തുറന്ന കത്തുമായി അമ്മ ശോഭ; കൈയ്യടിച്ച് ഫാന്‍സും 

ളയദളപതി വിജയുടെ പുതിയ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അവസനമായി പുറത്തിറങ്ങിയ വിജയ്  ചിത്രം സര്‍ക്കാര്‍ മികച്ച പ്രതികരണമാണ് നേടിയെടുത്തത്. വര്‍ഷത്തില്‍ ഒരു സിനിമ എന്ന ശൈലിയാണ് താരം ഫോളോ ചെയ്യുന്നത്. അതിനാല്‍ തന്നെ അടുത്ത വിജയ് ചിത്രത്തിനായി ആരാധകരും കാത്തിരിക്കുകയാണ്. ലക്ഷക്കണക്കിന് വരുന്ന ആരാധക വൃന്തമുള്ളപ്പോഴും തന്റെ ഏറ്റവും വലി ഫാന്‍ വിജയിക്കെഴുതിയ കത്താണ് വൈറലായി മാറുന്നത്.

മറ്റാരുമല്ല വിജയ് യുടെ മാതാവ് തന്നെയാണ് മകന് തുറന്ന കത്തെഴുതിയിരിക്കുന്നത്. ലക്ഷകണക്കിന് വരുന്ന ആ ആരാധകരില്‍ ഒരാള്‍ താനാണെന്ന് പറയുകയാണ് വിജയ്യുടെ അമ്മ ശോഭ ചന്ദ്രശേഖരന്‍. വിജയ്ക്ക് അയച്ച വികാരനിര്‍ഭരമായ കത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

'ഞാന്‍ പ്രസവിച്ച കുഞ്ഞ് ഇന്ന് ലക്ഷക്കണക്കിന് അമ്മമാരുടെയും ആരാധകരുടെയും ഹൃദയത്തില്‍ കുടികൊള്ളുകയാണ്. നീ ആദ്യമായെന്റെ കൈപിടിച്ച് നടന്നത് എനിക്കോര്‍മ്മയുണ്ട്. അവിടം മുതലുള്ള നിന്റെ യാത്രയില്‍ നീ ഒരുപാട് തവണ വീഴുകയും ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിന്നോടുള്ള സ്‌നേഹം എന്നില്‍ നിറഞ്ഞൊഴുകുന്നതിനാല്‍ ഈ പേനയിലുള്ള മഷി മതിയാകാതെ വരുമോ എന്ന് ഞാന്‍ ആശങ്കപ്പെടുന്നു.'

'നിന്റെ കരച്ചില്‍ പുഞ്ചിരിയായ ആ നിമിഷം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. നിന്റെ ഹൃദയം മുഴുവന്‍ ആരാധകരോടുള്ള സ്‌നേഹമാണ് അതാണ് എല്ലായ്‌പ്പോഴും നിന്നിലെ പുഞ്ചിരിയായി മാറുന്നത്. എനിക്ക് വാക്കുകള്‍ തികയാതെ വരുന്നു. തമിഴ് ജനത നിന്നെ ഒരു സൂപ്പര്‍ താരമായി നെഞ്ചിലേറ്റി കഴിഞ്ഞു. എം.ജി.ആറിനെയും രജനികാന്തിനെയും പോലെ. നിന്റെ ആരാധകരില്‍ ഒരാള്‍ ഈ അമ്മയാണ്. ലക്ഷക്കണക്കിന് അമ്മമാര്‍ക്കൊപ്പം നിന്നുകൊണ്ട് നിനക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.'

vijay mom emotional handwritten letter

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES