Latest News

മുത്തയ്യ മുരളീധരനാകാന്‍ വിജയ് സേതുപതി; ശ്രീലങ്കന്‍ ക്രിക്കറ്റ് താരത്തിന്റെ ജീവിതം ഇനി വെള്ളിത്തിരയിലേക്ക്; 800 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ 

Malayalilife
മുത്തയ്യ മുരളീധരനാകാന്‍ വിജയ് സേതുപതി; ശ്രീലങ്കന്‍ ക്രിക്കറ്റ് താരത്തിന്റെ ജീവിതം ഇനി വെള്ളിത്തിരയിലേക്ക്; 800 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ 

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനായി വിജയ് സേതുപതി എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 800 എന്നാണ് ചിത്രത്തിന്റെ പേര്. മുരളീധരന്റെ വിക്കറ്റ് നേട്ടവുമായി ബന്ധപ്പെട്ടാണ് ഈ പേര്.

ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഈ ബിഗ്ബഡ്ജറ്റ് ചിത്രം ഇന്ത്യ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലും മറ്റ് രാജ്യങ്ങളിലുമായി ചിത്രീകരിക്കും.

ചിത്രവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഇത് വരെ വന്നിട്ടില്ല. വിജയ് സേതുപതി നിലവില്‍ സംഘ തമിഴന്‍, കടൈസി വ്യവസായി എന്നീ ചിത്രങ്ങളുടെ തിരക്കിലാണ്. അദ്ദേഹത്തിന്റെ അവസാന ചിത്രം സിന്ദുബാദ് പരാജയമായിരുന്നു.
 
vijay sethupathi as muthayya muraleedharan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES