Latest News

സിനിമയില്‍ മദ്യപാനവും പുകവലിയും നീക്കം ചെയ്യണമെന്ന നിയമസഭാ സിമിതി റിപ്പോര്‍ട്ട്; ശുദ്ധ വിവരക്കേടാണെന്ന് പൊട്ടിത്തെറിച്ച് നടന്‍ വിജയരാഘവന്‍; കുറേ കാലം കഴിയുമ്പോള്‍ പ്രണയരംഗങ്ങളും നീക്കം ചെയ്യുമെന്ന് താരം 

Malayalilife
സിനിമയില്‍ മദ്യപാനവും പുകവലിയും നീക്കം ചെയ്യണമെന്ന നിയമസഭാ സിമിതി റിപ്പോര്‍ട്ട്; ശുദ്ധ വിവരക്കേടാണെന്ന് പൊട്ടിത്തെറിച്ച് നടന്‍ വിജയരാഘവന്‍; കുറേ കാലം കഴിയുമ്പോള്‍ പ്രണയരംഗങ്ങളും നീക്കം ചെയ്യുമെന്ന് താരം 

സിനിമയില്‍ നിന്ന് മദ്യപാനവും പുകവലിയും അടക്കമുള്ള രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന നിയമസഭാ സമിതി റിപ്പോര്‍ട്ടിനെതിരെ പൊട്ടിത്തെറിച്ച് നടന്‍ വിജയരാഘവന്‍. ഇത്തരം റിപ്പോര്‍ട്ട് ശുദ്ധ വിവരക്കേടാണെന്ന് നടന്‍ വ്യക്തമാക്കുന്നു. കേരള കൗമുദിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇത്തരം വിവരക്കേടുകള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ടെന്നും, ഇങ്ങനെ പോയാല്‍ കുറേനാള്‍ കഴിയുമ്പോള്‍ സംഘട്ടനവും പ്രണയ രംഗങ്ങളും ഒഴിവാക്കാന്‍ പറയുമോ എന്നാണ് തന്റെ സംശയമെന്നും താരം പരിഹസിച്ചു. 

വിജയരാഘവന്റെ വാക്കുകള്‍-

'ശുദ്ധവിവരക്കേടെന്ന് മാത്രമേ പറയാനുള്ളൂ. ഭരണാധികാരികള്‍ കാണിക്കുന്ന ഇത്തരം വിവരക്കേടുകള്‍ എല്ലാകാലത്തുമുണ്ടായിട്ടുണ്ട്. മതസാമൂദായിക വിഭാഗങ്ങളെ തൃപ്തിപ്പെടുത്തിയാലെ അടുത്ത പ്രാവശ്യവും സര്‍ക്കാരിന് അധികാരത്തില്‍ എത്താന്‍ കഴിയൂ.

ഇനി കുറേനാള്‍ കഴിയുമ്‌ബോള്‍ സംഘട്ടനവും പ്രണയരംഗങ്ങളും ഒഴിവാക്കാന്‍ പറയുമോ എന്നാണ് സംശയം'പതിറ്റാണ്ടുകള്‍ പിന്നിടുന്ന തന്റെ സിനിമാ ജീവിതത്തെ കുറിച്ചും താരം പറയുന്നുണ്ട്.
 

vijayaraghavan against parliament committees report

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES