യമണ്ടന്‍ പ്രേമകഥയില്‍ ദുല്‍ഖറിന്റെ അമ്മയായി വേഷമിട്ടത് പുതുമുഖ താരം വിജി രതീഷാണ്. എന്നാല്‍ വിജിക്ക് ദുല്‍ഖറിന്റെ നായികയാകാനുള്ള പ്രായം മാത്രമേയുള്ളു എന്നതാണ് സത്യം. അതീവ സുന്ദരിയായ വിജി കഥാപാത്രത്തിന്റെ പ്രാധാന്യം മാത്രം നോക്കിയാണ് ചിത്രത്തില്‍ വേഷമിട്ടത്. അതേസമയം മേക്കപ്പ് ഇട്ട് മാത്രം വിജിയെ കണ്ടിട്ടുള്ള ദുല്‍ഖര്‍ ഡബ്ബിങ്ങ് സമയത്ത് വിജിയെ കണ്ട് ഞെട്ടിയതും താരം വിജിയോട് പറഞ്ഞ വാക്കുകളുമാണ് ഇപ്പോള്‍ വൈറലാകുന്നത്.
യമണ്ടന്‍ പ്രേമകഥയില്‍ ലല്ലുവായി എത്തിയ ദുല്‍ഖറിന്റെ അമ്മയായിട്ടാണ് വിജി രതീഷ് വെള്ളിത്തിരയിലെത്തിയത്. അമ്മ കൊള്ളാലോ എന്ന് പറഞ്ഞ ആരാധകരും വിജിയുടെ യഥാര്‍ഥ മുഖം കണ്ട് അമ്പരന്നിരുന്നു. നായിക ആവാന്‍ വേണ്ട ഭംഗിയുള്ള വിജി എന്തിനാണ് അമ്മ വേഷത്തില്‍ അഭിനയിച്ചതെന്നും ആരാധകര്‍ തിരക്കി. ഇപ്പോള്‍ വിജി തന്നെയാണ് തന്നെ കണ്ട പ്രേക്ഷകര്‍ മാത്രമല്ല സാക്ഷാല്‍ ദുല്‍ഖര്‍ തന്നെ ഞെട്ടിയെന്ന് വെളിപ്പെടുത്തിയത്.
സിനിമയില്‍ അപ്രതീക്ഷിതമായിട്ടാണ് വിജി എത്തുന്നത്. മിസിസ് ഗ്ലോബല്‍ എന്ന ബ്യുട്ടി കോണ്ടസ്റ്റില്‍ വിജയിയായിരുന്നു വിജി. എങ്കിലും യമണ്ടനിലേക്ക് താരം എത്തിയത് ഓഡിഷനൊക്കെ കഴിഞ്ഞാണ്. ദുബായിലാണ് ഭര്‍ത്താവിനും മക്കളൊടുമൊത്ത് വിജി താമസിക്കുന്നത്. സിനിമയില്‍ വിജിയുടെ ആദ്യ കോംപിനേഷന്‍ രംഗങ്ങള്‍ രഞ്ജി പണിക്കര്‍ക്കൊപ്പമായിരുന്നു. ചിത്രീകരണം തുടങ്ങി ഒരാഴ്ചയ്ക്കു ശേഷമാണ് ദുല്‍ക്കറിനൊപ്പം അഭിനയിക്കാന്‍ തുടങ്ങുന്നത്. ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ ടെന്‍ഷനുണ്ടായിരുന്നെങ്കിലും നന്നായി അഭിനയിക്കുന്നുണ്ടെന്നായിരുന്നു ദുല്‍ഖര്‍ വിജിയോട് പറഞ്ഞത്.
അമ്മ വേഷമാണെങ്കില്‍ കൂടെ സിനിമയില്‍ നിര്‍ണായകമായ നിമിഷങ്ങള്‍ക്കു കാരണമാകുന്ന കഥാപാത്രം കൂടിയായിരുന്നു വിജിയുടേത്. പ്രായമായവരുടെ മേക്കപ്പ് അണിഞ്ഞാണ് വിജി ചിത്രത്തില്‍ എത്തിയത്. ദുല്‍ഖര്‍ എപ്പോഴും വിജിയെ കണ്ടതും ആ ഗെറ്റപ്പിലാണ്. അതിനാല്‍ തന്നെ വിജിയും അല്‍പം പ്രായമുള്ള ആളാണെന്നാണ് ദുല്‍ഖര്‍ കരുതിയത്. പിന്നെ ഡബ്ബിങ്ങ് സമയത്താണ് വിജിയെ ദുല്‍ഖര്‍ നേരിട്ടു കണ്ടത്. അപ്പോഴത്തെ അനുഭവം ദുല്‍ഖര്‍ ഒരു പ്രമോഷന്‍ ഷൂട്ടിനിടയില്‍ വെളിപ്പെടുത്തിയിരുന്നു
വിജി എന്റെ അമ്മയായി അഭിനയിച്ചെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഷൂട്ടിങ് സമയത്തൊക്കെ മേക്കപ്പോട് കൂടിയാണ് കണ്ടിരുന്നത്. ഡബിങ്ങിനാണ് മേക്കപ്പില്ലാതെ ഞാന്‍ വിജിയെ കണ്ടത്. ശരിക്കും ഞെട്ടിപ്പോയി, എങ്ങനെയാണ് ഇവര്‍ എന്റെ അമ്മയാകാന്‍ തയാറായതെന്ന് മനസ്സിലായില്ല. സാധാരണ അമ്മയും മകനും പോലെയല്ല ഞങ്ങള്‍ സിനിമയില്‍. ഞങ്ങള്‍ തമ്മിലുള്ള കോംപിനേഷന്‍ സീനുകള്‍ രസകരമാണ്. തുടക്കക്കാരിയായിരുന്നിട്ടും ഏറെ അനായാസമായി വിജി ആ വേഷം ഭംഗിയാക്കിയിട്ടുണ്ട്.' എന്നായിരുന്നു ദുല്‍ഖറിന്റെ കമന്റ്. യമണ്ടന്‍ ഹിറ്റായതിന് പിന്നാലെ ഇപ്പോള്‍ നിരവധി ചിത്രങ്ങൡലേക്ക് വിജിക്ക് അവസരം ലഭിച്ചിരിക്കയാണ്.