Latest News

ഇതാണ് വിഹാന്റെ കുഞ്ഞിപ്പെങ്ങള്‍; മകള്‍ക്ക് ഷനായ ദിവ്യ വിനീത് എന്ന പേരിട്ട് വിശേഷം മകളുടെ ചിത്രത്തിലൂടെ പുറത്ത് വിട്ട് വിനീത് ശ്രീനിവാസന്‍

Malayalilife
ഇതാണ് വിഹാന്റെ കുഞ്ഞിപ്പെങ്ങള്‍; മകള്‍ക്ക് ഷനായ ദിവ്യ വിനീത് എന്ന പേരിട്ട് വിശേഷം മകളുടെ ചിത്രത്തിലൂടെ പുറത്ത് വിട്ട് വിനീത് ശ്രീനിവാസന്‍

സംവിധായകന്‍, ഗായകന്‍, നടന്‍ എന്നീ നിലകളില്ലെല്ലാം മലയാളികളുടെ മനസു കവര്‍ന്ന വ്യക്തിയാണ് വിനീത് ശ്രീനിവാസന്‍. എന്നാല്‍ അതിനെല്ലാം മേലെയാണ് വിനീത് എന്ന ഭര്‍ത്താവും അച്ഛനും. അടുത്തിടെയാണ് വിനീതിന് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. ഇപ്പോള്‍ കുഞ്ഞിന്റെ പേര് പുറത്തു വിട്ടിരിക്കുകയാണ് താരം. ഷനായ ദിവ്യ വിനീത് എന്നാണ് മകളുടെ പേര്. 

ആദ്യമായാണ് മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രം പങ്ക്  വച്ചുകൊണ്ടാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.ഷനയ ദിവ്യ വിനീത് എന്നാണ് മകളുടെ പേര്. മകളേയും എടുത്തു നില്‍ക്കുന്ന ഭാര്യ ദിവ്യയുടെ ചിത്രമാണ് വിനീത് പങ്കുവച്ചിരിക്കുന്നത്. 

അടുത്തിടെ മൂത്ത മകന്‍ വിഹാനെ ചുമലിലേറ്റി കിടക്കയില്‍ കിടക്കുന്ന ഇളയ കുഞ്ഞിനെ നോക്കി ചിരിക്കുന്ന വിനീതിന്റെ ചിത്രം അദ്ദേഹം തന്നെ പങ്കുവച്ചിരുന്നു. 'എന്റെ മക്കളുടെ അമ്മ, എന്റെ സൂപ്പര്‍സ്റ്റാര്‍ ദിവ്യ ക്ലിക്ക് ചെയ്ത ചിത്രം,'' എന്ന അടിക്കുറിപ്പോടെയാണ് വിനീത് ഫോട്ടോ പങ്കുവച്ചത്.

vineeth sreenivasan fb

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES