വന്‍താരനിരയുമായി വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്കുശേഷം ഷൂട്ടിങ് ആരംഭിക്കുകയാണ്. അടുത്ത മാസം 27 ന് കൊച്ചിയിലാണ് ചിത്രീകരണം തുടങ്ങുക.'ഹൃദയം' എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം പ്രണവ് മോഹന്‍ലാലും വിനീത് ശ്രീനിവാസനും ഒന്നിക്കുന്നത് കൊണ്ട് തന്നെ വര്‍ഷങ്ങള്‍ക്കുശേഷം' എന്ന ചിത്രം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുന്‍ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്മാന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.
മെറിലാന്റ് സിനിമാസ് ഒരുമിക്കുന്ന ചിത്രത്തിന് ചെന്നൈയാണ് മറ്റൊരു ലൊക്കേഷന്‍. .പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനത്തിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനം വിനീത് ശ്രീനിവാസന്‍ നടത്തിയത്. മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് പ്രശസ്ത ഗായിക ബോംബെ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് ആണ്.
അമൃതിന്റെ മലയാള അരങ്ങേറ്റം കൂടിയാണ്. എണ്‍പതുകളില്‍ ശ്രീനിവാസന്റെ ചെന്നൈ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് വിവരം.അതേസമയം കുറുക്കന്‍ ആണ് വിനീത് ശ്രീനിവാസന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ഈ ചിത്രത്തിലൂടെ ഇടവേളയ്ക്കുശേഷം ശ്രീനിവാസന്‍ അഭിനയരംഗത്തേക്ക് മടങ്ങി എത്തുകയും ചെയ്തു. ഒരു ജാതി ജാതകം ആണ് റിലീസിന് ഒരുങ്ങുന്ന വിനീത് ശ്രീനിവാസന്‍ ചിത്രം. എം. മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഖില വിമല്‍ ആണ് നായിക.