Latest News

ടൈറ്റില്‍ മുതല്‍ ക്ലൈമാക്സ് വരെ ആഷിഖ് അബുവിന്റെ ബ്രില്ല്യന്‍സ്; വൈറസ് എന്ന ചിത്രത്തിലെ ഓരോ രംഗങ്ങളിലെയും സൂക്ഷ്മത വിവരിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

Malayalilife
 ടൈറ്റില്‍ മുതല്‍ ക്ലൈമാക്സ് വരെ ആഷിഖ് അബുവിന്റെ ബ്രില്ല്യന്‍സ്; വൈറസ് എന്ന ചിത്രത്തിലെ ഓരോ രംഗങ്ങളിലെയും സൂക്ഷ്മത വിവരിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

നിപ്പ കോഴിക്കോടിനെ വിറപ്പിച്ച് കൃത്യം ഒരു വര്‍ഷമായ സമയത്താണ് അതെ പശ്ചാത്തലത്തില്‍ സിനിമ വരുന്നതും എറണാകുളം ജില്ലയില്‍ നിപ്പ പുനരവതിരിക്കുന്നതും. ഏറെ ആശങ്കകള്‍ ബാക്കി വെച്ച് ഭീതിയില്‍ നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ആഷിഖ് അബു സംവിധാനം ചെയ്തുള്ള വൈറസ് തിയേറ്ററുകളില്‍ കൈയടി നേടുകയും ചെയ്തു.

ആഷിഖ് അബു ചിത്രം ഒരു കഥാപാത്രങ്ങളിലും ചേര്‍ന്ന് നില്‍ക്കാതെ ഒഴുകി നീങ്ങുന്ന കഥക്ക് കൃത്യമായ പ്ലസ് തന്നെയായിരുന്നു താരങ്ങളായി നില്‍ക്കാത്ത കഥാ പാത്രങ്ങള്‍.ഇപ്പോഴിതാ ചിത്രത്തില്‍ പ്രേക്ഷകര്‍ കാണാതെ പോയ ചില ആഷിക് അബു ബ്രില്യന്‍സ് പരിചയപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.

സിനിമയിലെ ചെറിയ ചില കാര്യങ്ങള്‍ വരെ വളരെ സൂക്ഷമമായി ശ്രദ്ധിച്ചാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് വിഡിയോയില്‍ നിന്നും വ്യക്തമാകും. മുഹ്‌സിന്‍ പരാരിയും സുഹാസും ഷറഫും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. 

Read more topics: # virus-movie-brilliance-aashiq-abu
virus-movie-brilliance-aashiq-abu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES