ബോളിവുഡ് താരറാണിയായിരുന്ന വഹീദ റഹ്മാന് ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം. 2021ലെ അവാര്‍ഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പുരസ്‌കാരവിവരം അറിയിച്ചത്. 85കാരിയായ വഹീദ റഹ്മാനെ രാജ്യം പദ്മഭൂഷണ്‍, പദ്മശ്രീ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ പരമോന്നത ബഹുമതിയാണ് ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം.
പ്യാസ, കാഗസ് കേ ഫൂല്‍, ചൗദവി കാ ചാന്ത്, സാഹേബ് ബീവി ഓര്‍ ഗുലാം, ഗൈഡ്, ഘാമോഷി എന്നിവയാണ് വഹീദ റഹ്മാന്റെ ശ്രദ്ധേയ ചിത്രങ്ങള്‍. അഞ്ച് നൂറ്റാണ്ട് നീണ്ട അഭിനയസപര്യയില്‍ നിരവധി വേഷങ്ങള്‍ അവതരിപ്പിക്കാന്‍ ഈ അനുഗ്രഹീത കലാകാരിക്ക് കഴിഞ്ഞു.
തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ 1938 ഫെബ്രുവരി 3നാണ് വഹീദാ റഹ്മാന്‍ ജനിച്ചത്. 90ല്‍ അധികം ചിത്രങ്ങില്‍ അഭിനയിച്ചു. 1955ല്‍ പുറത്തിറങ്ങിയ തെലുങ്കു ചിത്രം രോജുലു മാരായിയിലൂടെയാണ് അരങ്ങേറ്റം.