Latest News

റാം ചിത്രത്തിന് ശേഷം നിവിന്‍ എത്തുന്നത് ലോകേഷ് കനകരാജ് ചിത്രത്തില്‍ വിജയ്‌ക്കൊപ്പമോ? ശ്രദ്ധ നേടി യേഴ് കടല്‍ യേഴ് മലൈ ക്യാരക്ടര്‍ പോസ്റ്ററും;തമിഴകം' കീഴടക്കുവാന്‍ ഒരുങ്ങി നിവിന്‍ പോളി

Malayalilife
റാം ചിത്രത്തിന് ശേഷം നിവിന്‍ എത്തുന്നത് ലോകേഷ് കനകരാജ് ചിത്രത്തില്‍ വിജയ്‌ക്കൊപ്പമോ? ശ്രദ്ധ നേടി യേഴ് കടല്‍ യേഴ് മലൈ ക്യാരക്ടര്‍ പോസ്റ്ററും;തമിഴകം' കീഴടക്കുവാന്‍ ഒരുങ്ങി നിവിന്‍ പോളി

ലയാളത്തിന്റെ യുവനടന്മാരില്‍ ജനപ്രിയ താരമായി മാറിയ നടനാണ്  നിവിന്‍ പോളി.നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് നിവിന്‍ പോളി മലയാളിത്തിലെന്ന പോലെ തമിഴകത്തും തന്റെ സാന്നിധ്യം അറിയിച്ച് കഴിഞ്ഞു.മമ്മൂട്ടിയെ നായകനാക്കി 2019 ല്‍ പേരന്‍പ് എന്ന സിനിമ പ്രോക്ഷകരിലേക്കെത്തിച്ച സംവിധായകന്‍ റാമിന്റെ പുതിയ ചിത്രമാണ് നടന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളിലൊന്ന്.

ഏഴു കടല്‍ ഏഴു മലൈ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ നടന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.മുടിയും താടിയും നീട്ടി വളര്‍ത്തി വേറിട്ട ലുക്കിലാണ് നിവിന്‍ പോളി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.  കാട്രത് തമിഴ്, തങ്ക മീന്‍കള്‍, തരമണി, പേരന്‍പ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം റാം സംവിധാനം ചെയ്യുന്ന പുതിയ  ചിത്രമായ  നിവിന്‍ പോളിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രത്തെയാകും വെള്ളിത്തിരയിലൊരുക്കുന്നത് എന്ന് പോസ്റ്ററുകളില്‍ നിന്ന് തന്നെ വ്യക്തമാണ്. ചിത്രം റിലീസിനു തയാറെടുക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. തമിഴ് താരങ്ങളായ സൂരിയും അഞ്ജലിയും നിവിനൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

ഇതിന് പിന്നാലെ തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയുടെത് അടക്കം നിരവധി തമിഴ് പ്രോജക്ടുകളാണ് നിവിന്റെ ഡേറ്റ് കാത്തിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.12 വര്‍ഷത്തെ സിനിമ  കരിയറില്‍ നിവിന്റെ മൂന്നാം ചിത്രമാണ് ഏഴു കടല്‍ ഏഴു മലൈ എന്നത്. അല്‍ഫോണ്‍സ് പുത്രന്‍ മലയാളത്തിലും തമിഴിലും ഒരുക്കിയ നേരം എന്ന ചിത്രമായിരുന്നു നിവിന്റെ ആദ്യ തമിഴ് സിനിമ. പിന്നീട്  2017 ലാണ് റിച്ചി എന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് വീണ്ടും തമിഴകത്തില്‍ എത്തുന്നത്. ഇതിനു ശേഷം നിവിന്‍ നായകനായി തമിഴിലെത്തുന്ന ചിത്രമാണ് ഏഴു കടല്‍ ഏഴു മലൈ. 

മാസ്റ്ററിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിലേക്ക് നിവിന്റെ പേരും പരക്കെ  കേള്‍ക്കുന്നുണ്ട്. വിക്രത്തിന്റെ  മെഗാ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമാണ് നിവിന്‍ പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്തും വില്ലന്മാരുടെ നിരയിലെത്തുന്നുണ്ട് എന്നതാണ് ചിത്രത്തിന്റെ മറ്രൊരു പ്രത്യേകത. ബിഗ് ബജറ്റ് ചിത്രമായി ഒരുക്കുന്ന ചിത്രത്തിലൂടെ ആദ്യമായി വിജയും നിവിനും ഒന്നിച്ച് അഭിനയിക്കുന്നത് ആരാധകരില്‍ വലിയ ആവേശമാണ് ഒരുക്കിയിരിക്കുന്നത്. മുമ്പ് പൃഥ്വിയെ കാസ്റ്റ് ചെയ്ത റോളാണ് ഇപ്പോള്‍ നിവിനെ തേടിയെത്തിയിരിക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്.

ഇപ്പോള്‍ മലയാള ചിത്രമായ താരത്തില്‍ അഭിനയിക്കുകയാണ് നിവിന്‍ പോളി. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ഫണ്‍ എന്റര്‍ടെയ്നറെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഇഷ്ഖിനു ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ  ശേഖര വര്‍മ രാജാവ്, കൂടാതെ  സന്ധീപ് കുമാറും ജോര്‍ജ് ഫിലിപ് റോയിയും ഒരുക്കുന്ന ചിത്രമായ ഡിയര്‍ സ്റ്റുഡന്‍സ്, ഹിറ്റ് കൂട്ടുകെട്ട് ഏബ്രീഡ് ഷൈനുമായി ഒന്നിക്കുന്ന നാലാം ചിത്രം ആക്ഷന്‍ ഹീറോ ബിജു - 2 എന്നീ ചിത്രങ്ങളാണ് നിവിന്റെതായി ഇനിയെത്തുവാന്‍ ഒരുങ്ങുന്നത്.

yezhu kadal yezhu malai nivin pauly

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES