Latest News

'അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നു.. വെളിച്ചം ദുഃഖമാണുണ്ണീ, തമസല്ലോ സുഖപ്രദം'; വെളിച്ച നിര്‍വഹണം സണ്ണി ജോസഫ്, സംവിധാനം സതീശന്‍ മേനോന്‍; വൈദ്യുതി നിയന്ത്രണത്തില്‍ മുഖ്യമന്ത്രിയെ ട്രോളി ശൈലജ പി. അംബു 

Malayalilife
 'അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നു.. വെളിച്ചം ദുഃഖമാണുണ്ണീ, തമസല്ലോ സുഖപ്രദം'; വെളിച്ച നിര്‍വഹണം സണ്ണി ജോസഫ്, സംവിധാനം സതീശന്‍ മേനോന്‍; വൈദ്യുതി നിയന്ത്രണത്തില്‍ മുഖ്യമന്ത്രിയെ ട്രോളി ശൈലജ പി. അംബു 

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ പരിഹസിച്ച് നടി ശൈലജ പി. അംബു. ഇരുട്ടിലിരുന്ന് ചിത്രീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് നടി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. 'അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നു. വെളിച്ചം ദുഃഖമാണുണ്ണീ, തമസല്ലോ സുഖപ്രദം. വെളിച്ച നിര്‍വഹണം സണ്ണി ജോസഫ്, നാടക രചന, സംവിധാനം സതീശന്‍ മേനോന്‍. ഈ നാടകത്തിന്റെ മൂന്നാമത്തെ അവതരണമാണിത്. നാടകത്തെ സ്‌നേഹിക്കുന്ന എല്ലാ നാട്ടുകാര്‍ക്കും നന്ദി, നമസ്‌കാരം'- എന്ന വാക്കുകളോടെയാണ് ശൈലജ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

വീഡിയോയില്‍ 'കൃഷ്ണപരുന്ത്' എന്ന സിനിമയിലെ ഏറെ പ്രശസ്തമായ 'നിലാവിന്റെ പൂങ്കാവില്‍' എന്ന ഗാനവും ശൈലജ ആലപിക്കുന്നുണ്ട്. പാട്ടിലെ 'കുമാരേട്ടാ' എന്ന വിളിക്ക് പകരം 'സതീശേട്ടാ' എന്ന് തിരുത്തി പാടിയാണ് നടി മുഖ്യമന്ത്രിയെ രസകരമായി പരിഹസിക്കുന്നത്. താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച ഈ വീഡിയോയ്ക്ക് വന്‍ ജനശ്രദ്ധയും മികച്ച പ്രതികരണങ്ങളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തില്‍ സര്‍ക്കാരിനെതിരെ ജനരോഷവും പ്രതിഷേധവും ശക്തമാകുന്നതിനിടെയാണ് നടിയുടെ ഈ വേറിട്ട പ്രതിഷേധം

Read more topics: # ശൈലജ പി. അംബു
actress shailaja p ambu trolls

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES