Latest News

മുഖത്തോട് മുഖം നോക്കി സോനവും ദുൽഖറും; ദ സോയ ഫാക്ടറിന്റെ പുതിയ പോസ്റ്റർ പുറത്ത്; സെപ്റ്റംബർ 20 ന് റിലീസിന്

Malayalilife
മുഖത്തോട് മുഖം നോക്കി സോനവും ദുൽഖറും; ദ സോയ ഫാക്ടറിന്റെ പുതിയ പോസ്റ്റർ പുറത്ത്; സെപ്റ്റംബർ 20 ന് റിലീസിന്

ദുൽഖർ സൽമാന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ദ സോയ ഫാക്ടറിന്റെ റീലിസ് തിയതി പുറത്ത്. താരം തന്നെയാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ റിലീസ് തീയതി പുറത്തു വിട്ടത്. സെപ്റ്റംബർ 20ന് ചിത്രം തിയേറ്ററുകളിലെത്തും.

സോനം കപൂറിനൊപ്പം മുഖത്തോട് മുഖം നോക്കി നില്ക്കുന്ന ഒരു പോസ്റ്ററാണ് ഇപ്പോൾപുറത്ത് വന്നിരിക്കുന്നത്.ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുൽഖർ 'ദ സോയ ഫാക്റ്ററിൽ എത്തുന്നത്. ദുൽഖറിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ദ സോയ ഫാക്റ്റർ.സോനം കപൂറാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയാവുന്നത്. സോയ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് സോനം അവതരിപ്പിക്കുന്നത്.

പ്രണയം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസ് ആണ്.അനുജ ചൗഹാൻ എഴുതിയ 'ദ സോയ ഫാക്ടർ' എന്ന നോവലിനെ ആസ്പദമാക്കി അഭിഷേക് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് ലഭിച്ച ദിവസം ജനിച്ച പെൺകുട്ടി, പ്രത്യേക ക്ഷണപ്രകാരം ഒരു ദിവസം ഇന്ത്യൻ ടീമിനൊപ്പമെത്തുന്നതും പിന്നീട് അവൾ ടീമിന്റെ ഭാഗ്യമായി കണക്കാക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തിനായി ക്രിക്കറ്റ് പരിശീലനം നടത്തുന്ന ദുൽഖർ സൽമാന്റെ ചിത്രങ്ങൾ നേരത്തെ ആരാധകർ ഏറ്റെടുത്തിരുന്നു. കൊച്ചിയിലെ കൗണ്ടി ഇൻഡോർ നെറ്റ്‌സിലായിരുന്നു താരം കഠിന പരിശീലനം നടത്തിയത്. മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവനാണ് ദുൽഖറിന് പരിശീലനം നൽകിയത്.

Read more topics: # zoya factory relies
zoya factory relies

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES