Latest News

നിവിന്‍ പോളിയുടെ പുതിയ ചിത്രം മിഖായേല്‍; ഹനീഫ് അദേനി ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ തുടങ്ങി

Malayalilife
topbanner
നിവിന്‍ പോളിയുടെ പുതിയ ചിത്രം മിഖായേല്‍; ഹനീഫ് അദേനി ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ തുടങ്ങി

കൊച്ചുണ്ണി ഇറങ്ങും മുമ്പെ നിവിന്‍ പോളി മിഖായേലില്‍  അഭിനയിക്കാന്‍ ഒരുങ്ങി എന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. ഹനീഫ് അദേനിയാണ്  ചിത്രത്തിന്റെ സംവിധായകന്‍. ഗ്രേറ്റ്ഫാദര്‍ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന  പുതിയ ചിത്രമാണ് മിഖായേലിന്‍. സിനിമയുടെ ഷൂട്ടിങിനു കൊച്ചിയില്‍ തുടക്കമായി. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആന്റോ ജോസഫാണ്. കായംകുളം കൊച്ചുണ്ണിയുടെ റിലീസ് നടക്കുന്നതിന് മുമ്പ് തന്നെയാണ് ഇപ്പോള്‍ മിഖായേലിന്റെ ഷൂട്ടിങ് തുടങ്ങിയിരിക്കുന്നത്.

ഹനീഫ് അദേനി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം ഉണ്ണി മുകുന്ദനും നിര്‍ണായകമായൊരു വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. കൊച്ചിയിലെ കാക്കനാട് ആണ് സിനിമയുടെ പൂജയും മറ്റും നടന്നത്.വിദേശരാജ്യങ്ങളിലും ചിത്രത്തിന് ലൊക്കേഷനുണ്ട്. കലാഭവന്‍ ഷാജോണ്‍. ജെ.ഡി. ചക്രവര്‍ത്തി തുടങ്ങിയവരാണ് അഭിനേതാക്കള്‍. നായിക ആരാണെന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Read more topics: # Nivin Pauly,# Haneef Adani,# New Film
Nivin Pauly,Haneef Adani,New Film

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES