Latest News

കേരളത്തില്‍ വീണ്ടുമൊരു പെരുമഴക്കാലം കൂടി; അടിയന്ത സഹായം അഭ്യര്‍ത്ഥിച്ച് സിനിമാ താരങ്ങളും; സുമനസുകളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നതായി നിവിന്‍ പോളി 

Malayalilife
കേരളത്തില്‍ വീണ്ടുമൊരു പെരുമഴക്കാലം കൂടി; അടിയന്ത സഹായം അഭ്യര്‍ത്ഥിച്ച് സിനിമാ താരങ്ങളും; സുമനസുകളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നതായി നിവിന്‍ പോളി 

കേരളത്തെ വിഴുങ്ങിയ പ്രളയത്തിന്റെ ഭീതി മാറും മുന്‍പ് തന്നെ മറ്റൊരു പെരുമഴക്കാലും കൂടി സംസ്ഥാനത്ത് കടന്നെത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് മഴ കനത്തതോടെ അടിയന്തര സഹായം എത്തിക്കാന്‍ പലതരത്തിലുള്ള ചാരിറ്റി സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും രംഗത്തെത്തിക്കഴിഞ്ഞു. എന്നാല്‍ മഴ കനത്തതോടെ ദുരിത ബാധ്യതാ പ്രദേശത്ത് അടിയന്തര സഹായമെത്തിക്കാന്‍ ഇപ്പോള്‍ സിനിമാ താരങ്ങളും മുന്നിട്ടിറങ്ങിയരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് അടിയന്തരമായി അവശ്യസാധനങ്ങള്‍ വേണമെന്നതിനാല്‍ സുമനസുകളുടെ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ നിവിന്‍ പോളി. ആവശ്യ സാധനങ്ങളും അതു സ്വീകരിക്കുന്ന സ്ഥലങ്ങളും ഫോണ്‍ നമ്പരും പങ്കുവെച്ചിട്ടുണ്ട്.

MOST_URGENT

09.08.2019

മലപ്പുറം ജില്ലയില്‍ പലയിടങ്ങളിലും കനത്ത മഴതുടരുകയാണ്. നിലമ്പൂര്‍ , എടവണ്ണ, വാഴക്കാട് മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു, 5000ല് പരം ആള്‍ക്കാരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചുവരുന്നു. ക്യാമ്പുകളില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് അടിയന്തരമായി അവശ്യസാധനങ്ങള്‍ എത്തിക്കേണ്ടതുണ്ട്. ഇതിന് വേണ്ടി സുമനസുകളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു. ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങളുടേയും അവ എത്തിക്കേണ്ട സ്ഥലങ്ങളുടേയും വിവരം താഴെച്ചേര്‍ക്കുന്നു. ഉപയോഗിച്ച വസ്ത്രങ്ങളും സാമഗ്രികളും സ്വീകരിക്കുന്നതല്ല...

ആവശ്യ സാധനങ്ങള്‍ സ്വീകരിക്കുന്ന സ്ഥലങ്ങള്‍ :
1) ഗവഃ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മഞ്ചേരി, കച്ചേരിപ്പടി
ഫോണ്‍ : 0481 2766121 (ഏറനാട് താലൂക്ക് ഓഫീസ്)
2) കളക്ടറേറ്റ് മലപ്പുുറം
ഫോണ്‍ : 0483 2736 320, 0483 2736 326

പായ
കമ്പിളിപ്പുതപ്പ്
അടിവസ്ത്രങ്ങള്‍
മുണ്ട്
നൈറ്റി
കുട്ടികളുടെ വസ്ത്രങ്ങള്‍
ഹവായ് ചെരിപ്പ്
സാനിറ്ററി നാപ്കിന്‍
സോപ്പ്
ടൂത്ത് ബ്രഷ്
ടൂത്ത് പേസ്റ്റ്
ഡെറ്റോള്‍
സോപ്പ് പൗഡര്‍
ബ്ലീച്ചിംഗ് പൗഡര്‍
ക്ലോറിന്‍
ബിസ്‌ക്കറ്റ്
അരി
പഞ്ചസാര
ചെറുപയര്‍
പരിപ്പ്
കടല
വെളിച്ചെണ്ണ
നാളികേരം
പച്ചക്കറി
ബ്രഡ്
ബേബി ഫുഡ്
കറി പൌഡറുകള്‍

nivin pauly requested to help kerala flood

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES