Latest News

ജന്മദിനത്തില്‍ കൊച്ചുണ്ണിയുടെ റിലീസിന് ഒപ്പം നിവിന് സര്‍പ്രൈസുമായി മമ്മൂക്കയും; ഇരട്ടി മധുരമായി മിഖായേലിന്റെ ടീസര്‍ എത്തിയതോടെ ആഘോഷമാക്കി ആരാധകരും

Malayalilife
topbanner
ജന്മദിനത്തില്‍ കൊച്ചുണ്ണിയുടെ റിലീസിന് ഒപ്പം നിവിന് സര്‍പ്രൈസുമായി മമ്മൂക്കയും; ഇരട്ടി മധുരമായി മിഖായേലിന്റെ ടീസര്‍ എത്തിയതോടെ ആഘോഷമാക്കി ആരാധകരും

യുവനായകന്മാരില്‍ ആരാധകരെറെയുളള നിവിന്‍പോളിയുടെ 34ാം ജന്മദിനമായ ഇന്ന് താരത്തിന് സമൂഹമാധ്യമങ്ങളിലൂടെ നിവിനു ആശംസകള്‍ നിറച്ചിരിക്കയാണ് നിവിന്‍ ഫാന്‍സും മറ്റ് താരങ്ങളും. എന്നാല്‍ ജന്മദിനത്തില്‍ കൊച്ചുണ്ണി റിലീസ് ചെയ്തതിന്റെ സന്തോഷത്തിനു പുറമേ ഇരട്ടി മധുരമായി മമ്മൂക്കയുടെ വക കിടിലന്‍ സര്‍പ്രൈസും എത്തിയതിന്റെ ഞെട്ടലിലാണ് താരം. 

നിവിന്‍പോളി നായകനായ കൊച്ചുണ്ണി റിലീസ് ചെയ്തിരിക്കുന്നത് താരത്തിന്റെ ജന്മദിനത്തിലാണ്. അതുകൊണ്ടു തന്നെ പിറന്നാളും ചിത്രത്തിന്റെ റിലീസും ആഘോഷമാക്കുകയാണ് ആരാധകര്‍. കൊച്ചുണ്ണി റിലീസിനു പുറമേ സര്‍പ്രൈസ് നല്‍കി നിവിനെയും പ്രേക്ഷകരെയും ഞെട്ടിച്ചിരിക്കയാണ് മമ്മൂക്ക. നിവിന്‍ പോളി നായകനാവുന്ന മിഖായേല്‍ എന്ന സിനിമയുടെ ടീസറാണ് രാവിലെ പുറത്ത് വിട്ടാണ് മമ്മൂക്ക സര്‍പ്രൈസ് ഒരുക്കിയത്. തന്റെ ഒഫിഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മമ്മൂക്ക ടീസര്‍ റിലീസ് ചെയ്തത്. ഒപ്പം നിവിന് പിറന്നാള്‍ ആശംസകളും നേര്‍ന്നിട്ടുണ്ട്. നിവിന്‍ അറിയാതെയാണ് മമ്മൂക്കയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് അത്തരത്തിലൊരു സര്‍പ്രൈസ് ഒരുക്കിയത്. 

 ഇന്ന് മലയാള സിനിമയിലെ പ്രമുഖനായ യുവതാരമാണ് നിവിന്‍ പോളി. 1984 ല്‍ ജനിച്ച താരം ഇന്ന് 34 ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇക്കൊല്ലത്തെ ജന്മദിനം നിവിന്‍ ജീവിതത്തിലൊരിക്കലും മറക്കാന്‍ സാധ്യതയില്ല. അത്രയധികം സര്‍പ്രൈസുകളും സന്തോഷവും നിറഞ്ഞൊരു ജന്മദിനമാകും ഇത്. പോലീസ് സ്റ്റേഷനില്‍ നിന്നുള്ള നിവിന്റെ സംഭാഷണമുള്‍പ്പെടെയുള്ള ടീസറാണ് വന്നിരിക്കുന്നത്. ടീസറില്‍ കട്ടകലിപ്പിലാണ് നിവിന്‍ പ്രത്യക്ഷപ്പെടുന്നതും. 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറിന് അവസാനം ഹാപ്പി ബെര്‍ത്ത് ഡേ നിവിന്‍ പോളി എന്നും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.


 

Read more topics: # Nivin pauly,# birthday
Nivin pauly birthday celebration surprise by Mamookka

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES