പുഴു എന്ന ചിത്രം പ്രഖ്യാപിച്ചപ്പോള്‍ മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നു എന്നതാണ് ഏറ്റവുമധികം ശ്രദ്ധ നേടിയ കാര്യം. കസബ എന്ന ചിത്രത്തിന്മേല്‍ പാര്‍വതി നടത്തിയ വിമര്‍ശനവും തുടര്‍ന്നുണ്ടായ സൈബര്‍ അറ്റാക്കും തന്നെയാണ് അതിന് കാരണമായത്. താന്‍ പറഞ്ഞതിനെ തെളിയിക്കാന്‍ പോകുന്നതാണ് പുഴു എന്ന സിനിമ എന്നും പിന്നീട് പാര്‍വതി പറഞ്ഞിരുന്നു. ഇപ്പോളിതാ പുഴുഎന്ന സിനിമയില്‍ താനും മമ്മൂട്ടിയും ഒന്നിച്ച് വന്നത് പ്രപഞ്ചത്തിന്റെ ഒരു ഗൂഡാലോചന ആണെന്ന് പറയുകയാണ് പാര്‍വതി.
പാര്‍വതിയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ അഞ്ജലി മേനോന്‍ വണ്ടര്‍ വുമണിന്റെ പ്രൊമോഷനിടെയാണ് നടി ഇക്കാര്യം പങ്ക് വച്ചത്.ഹര്‍ഷദിക്ക അത് എഴുതുന്നതും മമ്മൂട്ടിയെ പോലൊരു ആക്ടര്‍ ആ കഥാപാത്രം തന്നെ ഏറ്റെടുത്ത് ചെയ്യാന്‍ തയാറാവുന്നതും ആ സിനിമയുടെ ഭാഗമാവാന്‍ എനിക്കും അവസരം കിട്ടുന്നതും പ്രപഞ്ചത്തിന്റെ ഗൂഢാലോചന ആയിട്ടാണ് എനിക്ക് തോന്നിയത്. എല്ലാവരും നല്ല ആളുകളാകണമെന്നല്ല ഞാന്‍ ഒരിക്കലും പറഞ്ഞിട്ടുള്ളത്. പക്ഷേ തെറ്റായ വ്യക്തികളെ കാണിക്കുമ്പോള്‍ അത് ഗ്ലോറിഫൈ ചെയ്യാതെ കാണിക്കാന്‍ പറ്റും എന്നുള്ളതിന്റെ ടെസ്റ്റമെന്റാണ് പുഴു എന്ന സിനിമ.
'നമ്മുടെ പവര്‍ എവിടെ ഉപയോ?ഗിക്കാമെന്നത് മനസിലാക്കണം. വളരെ അധികം പുളിയോ എരുവോ ഉള്ള ഒരു മരുന്ന് കൊടുക്കണമെങ്കില്‍ അത് എന്ത് മധുരത്തിലാണ് കൊടുക്കേണ്ടതെന്ന് നമ്മള്‍ മനസിലാക്കാന്‍ പഠിക്കണം.'
അതുപോലെയാണ് പുഴുവിലെ മമ്മൂട്ടിയുടെ കഥാപാത്രം. എപ്പോഴും വില്ലന്‍ റോള്‍ ചെയ്യുന്ന ഒരാളെ കൊണ്ട് വന്ന് മമ്മൂക്ക ചെയ്ത റോള്‍ ചെയ്യിപ്പിക്കുന്നതില്‍ പുതുമയില്ല.' 'അതേസമയം മമ്മൂക്കയെപ്പോലൊരും നെ?ഗറ്റീവ് റോള്‍ ചെയ്യുമ്പോള്‍ ആളുകളുടെ ചിന്താഗതിയിലും മാറ്റം വരും ആ കഥാപാത്രത്തോടുള്ള സമീപനം മാറുന്നതിനൊപ്പം' പാര്‍വതി പറഞ്ഞു.
70 മുതല്‍ 90 ശതമാനം വരെ വില്ലന് സ്‌പേസ് കൊടുക്കുമ്പോള്‍, ഇഷ്ടപ്പെടുന്ന ഒരു നടനാണെങ്കില്‍ ആദ്യത്തെ രണ്ടുമൂന്ന് സീനില്‍ ഇഷ്ടം തന്നെയാണ് തോന്നുക. പിന്നെ അയാളുടെ ഓരോരോ ചെയ്തികളും നമുക്ക് തന്നെയാണ് കൊള്ളുക. ഇയാളെന്താ ഇങ്ങനെ ചെയ്യുന്നത് എന്ന് തോന്നും. നമ്മുടെ ഉള്ളില്‍ തന്നെയാണ് ഈ തോന്നലുകള്‍ മാറുക. അതൊരു ട്രോജന്‍ ഹോഴ്‌സ് ടെക്‌നിക്കാണ്'പാര്‍വ്വതി വ്യക്തമാക്കി.
നദിയ മൊയ്തു, നിത്യ മേനോന്‍, പാര്‍വ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 2018 ല്‍ പുറത്തെത്തിയ കൂടെയ്ക്കു ശേഷം അഞ്ജലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.