താരസംഘടനയായ അമ്മയില്‍ എല്ലാവരുമുണ്ട് ഡബ്ല്യൂസിസിയില്‍ ആണുങ്ങളില്ല; സംഘടനയില്‍ ആണുങ്ങള്‍ വരുമ്പോള്‍ താനും അംഗമാകും; ഡബ്ല്യൂസിസി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പേളിമാണി

Malayalilife
topbanner
താരസംഘടനയായ അമ്മയില്‍ എല്ലാവരുമുണ്ട് ഡബ്ല്യൂസിസിയില്‍ ആണുങ്ങളില്ല; സംഘടനയില്‍ ആണുങ്ങള്‍ വരുമ്പോള്‍ താനും അംഗമാകും; ഡബ്ല്യൂസിസി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പേളിമാണി

ബിഗ്ബോസിലെത്തും മുമ്പ് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് പേളി മാണി. അവതാരക വേഷത്തില്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച പേളി ബിഗ്ബോസില്‍ എത്തിയ സമയത്ത് ഏറ്റവും കൂടുതല്‍ വോട്ട് നേടിയ മത്സരാര്‍ഥി കൂടിയായിരുന്നു. ഇപ്പോള്‍ ഡബ്ല്യുസിസി വിഷയത്തില്‍ തന്റെ നിലപാടും പേളി വ്യക്മാക്കിയിരിക്കുകയാണ്.

പേളിയുടെ ചിത്രം ഹൂ റിലീസ് ആകുന്ന പശ്ചാത്തലത്തിലാണ് ഡബ്ലുസിസിയില്‍ അംഗമാണോ എന്ന ചോദ്യത്തിന് മറുപടിയായി  മാധ്യമപ്രവര്‍ത്തകരോട് പേളി തന്റെ നിലപാട് വെളിപ്പെടുത്തിയത്. താന്‍ അംഗമല്ലെന്നും തന്നെ ആരും സംഘടനയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ പേര്‍ളി ആണുങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ അങ്ങോട്ട് പോകൂ എന്നാണ് പറഞ്ഞിരിക്കുന്നത്്. 


മലയാള സിനിമാലോകം തനിക്ക് വളരെയധികം സപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും വളരെ നല്ല മേഖലയാണെന്നും പേര്‍ളി വ്യക്തമാക്കി. ഡബ്ല്യുസിസി വളരെ ശക്തമായ സംഘടനയാണ്. ഇത്തരത്തില്‍ ഒരു മൂവ്മെന്റ് ഉണ്ടാവുന്നത് നല്ലതാണ്, 4സ്ത്രീകള്‍ക്കു വേണ്ടി ഒരു ശബ്ദമുണ്ടല്ലോ?.ആണുങ്ങളും ഉണ്ടെങ്കില്‍ ഞാനും അതില്‍ ഉണ്ടാകും. സ്ത്രീക്ക് ശക്തി കൊടുക്കേണ്ടത് സ്ത്രീകള്‍ മാത്രമല്ല. സ്ത്രീക്ക് ശക്തി കൊടുക്കേണ്ടത് ഒരു സമൂഹമാണ്. സ്ത്രീയും പുരുഷനും ചേര്‍ന്ന് നില്‍ക്കുമ്പോഴേ അത് ശക്തമാകൂ. സ്ത്രീ ശാക്തീകരണം സ്ത്രീക്ക് വേണ്ടി മാത്രമല്ലെന്നാണ് തന്റെ വിശ്വസമെന്നും പേളി പറയുന്നു. അത് നല്ല സമൂഹത്തിന് വേണ്ടിയാണെന്നും ആണും പെണ്ണും ഉള്‍പ്പെട്ട കുട്ടികളെയാണ് ശാക്തീകരിക്കേണ്ടതെന്നും സ്ട്രോംഗ് അമ്മയെ കണ്ടു വളരുന്ന മക്കളും സ്ട്രോംഗ് ആയിരിക്കുമെന്നും പേര്‍ളി കൂട്ടിച്ചേര്‍ത്തു. സ്ത്രീ ശാക്തീകരണം വീട്ടില്‍ നിന്നാണ് ആരംഭിക്കേണ്ടതെന്നും പേളി പറഞ്ഞു.

താരസംഘടനയായ അമ്മയില്‍ എല്ലാവരുമുണ്ട്. ഡബ്ല്യുസിസിയില്‍ ആണുങ്ങളില്ല, പെണ്ണുങ്ങള്‍ മാത്രമേയുള്ളു. അതിന്റെ കാരണം അറിയില്ലായെന്നും ആണുങ്ങള്‍ എന്ന് വരുന്നുമോ അന്ന് ഞാനും അംഗമാകുമെന്ന് പേര്‍ളി മാണി തന്റെ നിലപാട് വ്യക്തമാക്കി.

Read more topics: # Pearly Maaney,# WCC,# A.M.M.A
statement of Pearly Maaney about WCC

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES