ജാഫര്‍ ഇടുക്കി,നവാഗതനായ നഥാനിയേല്‍,മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്ത 'പൊയ്യാമൊഴി' സെപ്റ്റംബര്‍ പതിനൊന്നിന് മനോരമ മാക്‌സിലൂടെ പ്രദര്‍ശനത്തിനെത്തുന്നു.നിഗൂഢ വനത്തിലൂടെ യഥാര്‍ത്ഥ മനുഷ്യരായി മാറുന്ന ഇരയും വേട്ടക്കാരനും നടത്തുന്ന ഒരു യാത്രയാണ് 'പൊയ്യാമൊഴി '.
ടിനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസുകുട്ടി മഠത്തില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപിള്ളിനിര്‍വ്വഹിക്കുന്നു.ശരത് ചന്ദ്രന്‍ തിരക്കഥ, സംഭാഷണമെഴുതുന്നു.എം ആര്‍ രേണുകുമാര്‍ എഴുതിയ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.എഡിറ്റര്‍-അഖില്‍ പ്രകാശ്,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഷിജി മാത്യു ചെറുകര,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സന്തോഷ് ചെറുപൊയ്ക,ആര്‍ട്ട് - നാഥന്‍ മണ്ണൂര്‍ .
കളറിസ്റ്റ്-ജയദേവ് തിരുവെയ്പ്പതി,
സൗണ്ട് ഡിസൈന്‍- തപസ് നായിക്,
മേക്കപ്പ്-റോണക്സ് സേവ്യര്‍,
വസ്ത്രാലങ്കാരം-റോസ് റജിസ്,
സ്റ്റില്‍സ്-ജയപ്രകാശ് അതളൂര്‍,
പരസ്യക്കല-എം സി രഞ്ജിത്ത്,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-റ്റൈറ്റസ് അലക്സാണ്ടര്‍,
അസോസിയേറ്റ് ഡയറക്ടര്‍-റെന്നറ്റ്
ആക്ഷന്‍-ആല്‍വിന്‍ അലക്‌സ്,
അസിസ്റ്റന്റ് ഡയറക്ടര്‍- അഭിജിത് സൂര്യ,സുധി പാനൂര്‍,ഓഫീസ് നിര്‍വഹണം-ഹരീഷ് എ വി. വാഗമണ്‍,തൊടുപുഴ എന്നിവിടങ്ങളിലായിരുന്നു'പൊയ്യാമൊഴി'യുടെ ചിത്രീകരണം.പി ആര്‍ ഒ-എ എസ് ദിനേശ്.