Latest News

പ്രഭാസ് വിവാഹിതനാവുന്നു ?; സമൂഹ മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായി എക്‌സ് ഹാന്‍ഡിലെ പോസ്റ്റ്; പ്രൊമോഷന് വേണ്ടിയാകാമെന്നും ആരാധകര്‍

Malayalilife
 പ്രഭാസ് വിവാഹിതനാവുന്നു ?; സമൂഹ മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായി എക്‌സ് ഹാന്‍ഡിലെ പോസ്റ്റ്; പ്രൊമോഷന് വേണ്ടിയാകാമെന്നും ആരാധകര്‍

ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ തന്റെ എക്‌സ് ഹാന്‍ഡില്‍ പങ്കുവെച്ച പോസ്റ്റിന്റെ ചുവട് പിടിച്ച് വലിയ ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരിക്കുന്നത്. തെലുങ്ക് സൂപ്പര്‍ താരം പ്രഭാസ് വിവാഹിതനാകാന്‍ പോകുന്നുവെന്ന സൂചിപ്പിക്കുന്നതാണ് പോസ്റ്റ് എന്നാണ് ആരാധകര്‍ പറയുന്നത്. അടുത്തിടെ വന്ന പോസ്റ്റാണ് ഇത്തരം ഒരു അഭ്യൂഹത്തിന് തുടക്കമിട്ടത്. 'പ്രഭാസ്' എന്ന് എഴുതി ഒരു വധുവിന്റെ ചിത്രവും അടക്കമാണ് പോസ്റ്റ് വന്നിരിക്കുന്നത്. അതേസമയം മനോബാലയുടെ പോസ്റ്റില്‍ വ്യക്തതയില്ല. 

 നിരവധി പേരാണ് പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്. 'അനുഷ്‌ക' ആണോ വധു എന്നാണ് ചിലരുടെ ചോദ്യം. ''ഇത് സ്ഥിരീകരിച്ചോ? എന്നാണ് പോസ്റ്റിനോട് പ്രതികരിച്ച ആരാധകരിലൊരാള്‍ ചോദിച്ചത്. മറ്റൊരു ഉപയോക്താവ് എഴുതി, 'അവസാനം അത് സംഭവിക്കുമോ! പ്രഭാസ് സര്‍ അഭിനന്ദനങ്ങള്‍' എന്നാണ് മറ്റൊരാള്‍ എഴുതിയത്. , പ്രൊമോഷണല്‍ കണ്ടന്റ് ആകാനാണ് സാധ്യതയെന്നും മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു. 

നേരത്തെയും പ്രഭാസിന്റെ വിവാഹ വാര്‍ത്ത സംബന്ധിച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്തായാലും ഈ പോസ്റ്റ് വ്യാപകമായി തെലുങ്ക് സിനിമ രംഗത്ത് ചര്‍ച്ചയായിട്ടുണ്ട്. അടുത്തിടെയായി തെലുങ്ക് സിനിമ രംഗത്ത് നിന്നുള്ള വാര്‍ത്തകള്‍ നിരന്തരം മനോബാല വിജയബാലന്‍ പുറത്തുവിടുന്നുണ്ട്. അടുത്തിടെ അല്ലു അര്‍ജുന്‍ പുഷ്പ 2 പ്രിമീയറിനിടെ പരിക്കേറ്റ കുട്ടിയെ സന്ദര്‍ശിച്ച വീഡിയോ ആദ്യം വന്നത് ഇദ്ദേഹത്തിന്റെ എക്‌സ് ഹാന്റിലിലാണ്. അതിനാല്‍ തന്നെ പുതിയ പോസ്റ്റില്‍ എന്തെങ്കിലും കാര്യമുണ്ടാകും എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. 

ആരാണ് വധു എന്നതും ചിലര്‍ ഈ പോസ്റ്റിന് അടിയില്‍ തിരയുന്നുണ്ട്. പലരും പല നടിമാരുടെ പേരും തങ്ങളുടെ അഭിപ്രായമായി പറയുന്നുണ്ട്. ഇതില്‍ തന്നെ ബാഹുബലി നായിക അനുഷ്‌കയുടെ പേരും ചിലര്‍ ഉന്നയിക്കുന്നുണ്ട്. പ്രഭാസ് അവസാനമായി നായകനായെത്തിയ കല്‍ക്കി തീയേറ്ററുകളില്‍ വന്‍ വിജയമായിരുന്നു. രാജാസാബ് ആണ് പ്രഭാസിന്റെ അടുത്തതായി റിലീസിന് തായ്യാറെടുക്കുന്ന ചിത്രം. ഹൊറര്‍ കോമഡിയാണ് വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് രാജാസാബ് എന്നാണ് റിപ്പോര്‍ട്ട്. മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാളവിക മേനോന്‍ നായിക വേഷത്തില്‍ എത്തുന്നുണ്ട്

Read more topics: # 'പ്രഭാസ്'
Prabhas wedding rumer agains

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES