Latest News

അച്ഛമ്മയെ ഡാന്‍സ് കളിപ്പിച്ച് കൊച്ചുമകൾ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്; മല്ലിക സുകുമാരന്‍റെ ഡാന്‍സ് വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
topbanner
അച്ഛമ്മയെ ഡാന്‍സ് കളിപ്പിച്ച് കൊച്ചുമകൾ  പ്രാര്‍ത്ഥന ഇന്ദ്രജിത്ത്; മല്ലിക സുകുമാരന്‍റെ ഡാന്‍സ് വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലയാള സിനിമ മേഖലയിലെ ശ്രദ്ധ നേടിയ താരകുടുംബങ്ങളിൽ ഒന്നാണ് മല്ലിക സുകുമാരന്റേത്. നിരവധി അർധകരാണ് ഈ കുടുംബത്തിന് മുഴുവനായും ഉള്ളത്. മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചും മാത്രമല്ല കൊച്ചുമക്കളെക്കുറിച്ചും എല്ലാം തന്നെ എപ്പോഴും മല്ലിക വാചാലയാകാറുണ്ട്. ഇവരുടെ  കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുമുണ്ട്. കഴിഞ്ഞ ദിവസം  മല്ലിക സുകുമാരന് പിറന്നാൾ ദിനം കൂടിയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ നിമിഷ നേരം കൊണ്ടായിരുന്നു  പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നതും. 

അതേസമയം സോഷ്യൽ മീഡിയയിൽ അച്ഛമ്മയുടെ ഡാന്‍സ് വീഡിയോ പങ്കുവെച്ചെത്തിയിരിക്കുകയാണ്  കൊച്ചുമകളായ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. കൊച്ചുമകൾ  പാത്തുവും അച്ഛമ്മയ്‌ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.  ഇരുവരും ഡാന്‍സ് ചെയ്തത് സാവേജ് ലൗ എന്ന ഗാനത്തിനൊപ്പമായിരുന്നു. ഏറ്റവും കൂളായ മുത്തശ്ശിക്ക് ആശംസകള്‍. ടിക് ടോക് ഡാന്‍സുകള്‍ മുത്തശ്ശി എന്നേക്കാള്‍ വേഗത്തില്‍ പഠിച്ചു, അത്രയും ഇഷ്ടമാണ് മുത്തശ്ശിയെ എന്നുമായിരുന്നു പാത്തു സമൂഹമധ്യത്തിലൂടെ  കുറിച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് കീഴില്‍ നിരവധി പേരാണ് കമന്റുകളുമായെത്തിയിരിക്കുന്നത്. 

 കൊവിഡ് പോസിറ്റീവാണെന്നും ഐസൊലേഷനില്‍ കഴിയുകയാണെന്നും  നേരത്തെ തന്നെ വ്യക്തമാക്കി കൊണ്ട്  പൃഥ്വിരാജ് എത്തിയിരുന്നു. പൃഥ്വിക്ക്  കോവിഡ്  സ്ഥിരീകരിച്ചത് ജനഗണമന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു. നാളുകള്‍ക്ക് ശേഷം ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവാണെന്ന് വ്യക്തമാക്കി താരമെത്തിയിരുന്നു.  വീട്ടിലേക്ക് ഒരാഴ്ചയ്ക്ക് ശേഷം തിരിച്ചെത്തിയിരിക്കുകയാണ് പൃഥ്വിരാജ്.  സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോൾ അമ്മയുടെ പിറന്നാളാഘോഷത്തിനെത്തിയ പൃഥ്വിയുടെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.

Prarthana indrajith new instagram post mallika sukumaran dance video

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES