Latest News

സംവിധായകന്റെ പോസിലുള്ള ലുക്ക് പങ്ക് വച്ച പൃഥിയോട് കറുത്ത് പോയോ എന്ന് ആരാധികയുടെ ചോദ്യം; ഒടുക്കത്തെ വെയിലല്ലേ എന്ന് മറുപടി നല്കി താരവും; വെയിലടിച്ചാലും ഒടുക്കത്തെ ലുക്ക് ആണെന്ന് ആരാധകര്‍

Malayalilife
 സംവിധായകന്റെ പോസിലുള്ള ലുക്ക് പങ്ക് വച്ച പൃഥിയോട് കറുത്ത് പോയോ എന്ന് ആരാധികയുടെ ചോദ്യം; ഒടുക്കത്തെ വെയിലല്ലേ എന്ന് മറുപടി നല്കി താരവും; വെയിലടിച്ചാലും ഒടുക്കത്തെ ലുക്ക് ആണെന്ന് ആരാധകര്‍

നടൻ, സംവിധായകൻ, ഗായകൻ എന്നിങ്ങനെ സിനിമയിലെ എല്ലാ മേഖലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് പൃഥ്വിരാജ്. നടൻ സംവിധായക കുപ്പായമണിഞ്ഞ് ലൂസിഫറിന്റെ വമ്പൻ വിജയത്തിന് പിന്നാലെ കലാഭവൻ ഷാജോൺ ഒരുക്കുന്ന ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് നടൻ.

എന്നാലും ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്റെ വിശേഷങ്ങളുമായി എപ്പോഴും സോഷ്യൽമീഡിയയിൽ സജീവമാണ് പൃഥ്വി ഇപ്പോഴും.ഇടയ്ക്കിടെ ലൂസിഫർ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന താരം ഷൂട്ടിങ്ങിനിടെ പകർത്തിയ ഒരു ചിത്രമാണ് കഴിഞ്ഞ ദിവസം പങ്കുവച്ചത്. സോഷ്യൽമീഡിയയിൽ പൃഥ്വി ഷെയർ ചെയ്ത ചിത്രം ആരാധകർഏറ്റെടുത്തുക്കഴിഞ്ഞു.

മാത്രമല്ല ചിത്രം പങ്കുവച്ചപ്പോൾ ഒരു ആരാധികയുടെ കമന്റും അതിന് പൃഥ്വിരാജ് നൽകിയ രസകരമായ മറുപടിയും ഇൻസ്റ്റഗ്രാമിൽ ചിരിയുണർത്തുകയാണ്. ബിനിത എന്ന പെൺകുട്ടിയാണ് പൃഥ്വിയുടെ ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തത്. കറുത്തു പോയോ എന്നായിരുന്നു ബിനിതയുടെ കമന്റ്. ഇതിന് മറുപടിയായി ഒടുക്കത്തെ വെയിലല്ലേഎന്ന് പൃഥ്വിയുടെ മറുകമന്റ്. ;എന്നാലെന്താ ഒടുക്കത്തെ ഗ്ലാമർ അല്ലേഎന്ന് മറ്റ് ആരാധകർ ഇതിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

മറുപടി വന്നതോടെ തങ്ങൾക്കും പ്രിത്വിയുടെ റിപ്ലൈ വേണമെന്ന വാശിയുമായി നിരവധി ആരാധകർ കമന്റ് ബോക്‌സിലേക്ക് ഇരച്ചെത്തി. 'എന്നിട്ടും ഗ്‌ളാമറിന് ഒരു കുറവും ഇല്ലല്ലോ' എന്നും 'ഒരു ഹായ് തരുമോ' എന്നെല്ലാം ചോദിച്ച് പൃഥ്വിയെ സോപ്പിടാനാണ് ചിലർ നോക്കിയതെങ്കിൽ, 'തള്ളാണോ' എന്ന് ചോദിച്ച് പ്രിത്വിരാജിനെ ഒന്ന് ആക്കാനാണ് മറ്റു ചിലർ ശ്രമിച്ചത്. 'ഹാമർ ഗേളി'ന്മാത്രമേ മറുപടി നൽകുള്ളോ' എന്ന് ചോദിച്ച് ചിലർ പരിഭവിക്കുന്നതും കാണാം.ഇത്രയും കാലമായി തങ്ങൾക്കൊന്നും താരം മറുപടി നൽകിയില്ലെന്നു പലരും വിലപിക്കുന്നുമുണ്ട്....

കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബ്രദേഴ്സ് ഡേ' എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് പൃഥ്വിരാജ്. ഈ ചിത്രത്തിലൂടെ തമിഴ് നടൻ പ്രസന്ന മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാർട്ടിൻ, മിയ ജോർജ്, മഡോൺ സെബാസ്റ്റ്യൻ എന്നിവരും മുഖ്യ വേഷത്തിൽ എത്തുന്നു.

ചിത്രത്തിൽ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ കാറ്ററിങ് തൊഴിലാളിയുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. റോണി എന്നാണ് കഥാപാത്രത്തിന്റെ പേര്. നാല് നായികമാർക്കും ചിത്രത്തിൽ തുല്യ പ്രാധാന്യമാണെന്നും സംവിധായകൻ പറയുന്നു. ഓണം റിലീസ് ആയാകും ബ്രദേഴ്സ് ഡേ തിയേറ്ററുകളിൽ എത്തുക.

Prithviraj replies to a comment on his picture

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES