ആട്, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സാന്ദ്ര തോമസ്. നടി എന്നതിലുപരി നിര്‍മ്മാതാവും നിര്‍മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ സഹസ്ഥാപകയുമാണ് സാന്ദ്ര. 2018 ഏപ്രിലിലാണ് സാന്ദ്ര ഇരട്ടിക്കുട്ടികളുടെ അമ്മയായത്. ഫെയ്്‌സ് ബുക്കിലൂടെ സാന്ദ്ര തന്നെയാണ് ആ സന്തോഷ വിവരം ആരാധകരുമായി പങ്കുവച്ചത്. അമ്മയായ ശേഷം സിനിമാ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത സാന്ദ്ര ഇപ്പോള്‍ തന്റെ പൊന്നോമനകളുടെ അതിസുന്ദരമായ ഒരു വീഡിയോ ആണ് പങ്കുവച്ചത് വൈറലായിരുന്നു. തന്റെ ഇരട്ട കുഞ്ഞുങ്ങളായ ക്യാറ്റലിന്റെയും കെന്‍ഡലിന്റെയും മാമോദീസാ ചടങ്ങിന്റെ ദൃശ്യങ്ങളാണ് സാന്ദ്ര പങ്കുവച്ചത്. ഇപ്പോള്‍ തന്റെ ഉമ്മിണിത്തങ്കയുടെയും ഉമ്മുക്കുലുസുവിന്റെയും ആദ്യത്തെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

ഇരട്ടകളായ കെന്‍ഡലിന്റേയും കാറ്റ്ലിന്റേയും കളിചിരിയും കുസൃതികളും നിറഞ്ഞ ഒരു വര്‍ഷമാണ് കടന്നുപോയത്. കുഞ്ഞുമക്കളുടെ ഒന്നാം പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളാണ് സാന്ദ്ര സോമസ് തന്റെ സമൂഹമാധ്യമ പേജിലൂടെ പങ്കുവച്ചത്്. മഞ്ഞയും പിങ്കും തീമാണ് പിറന്നാള്‍ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ക്കുളളത്. കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടന്ന ആഘോഷചടങ്ങില്‍ മഞ്ഞ നിറത്തിലുളള വസ്ത്രങ്ങളാണ് സാന്ദ്രയും ഭര്‍ത്താവും രണ്ടും കുഞ്ഞുങ്ങളും അണിഞ്ഞിരിക്കുന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് ആഘോഷത്തില്‍ പങ്കെടുത്തതെന്നാണ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഇരട്ട കുഞ്ഞുങ്ങളുടെ മനോഹരമായ നിരവധി ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്. മഞ്ഞ നിറത്തിലുളള ഷൂസും സോക്സും നീളന്‍ ഫ്രോക്കുമണിഞ്ഞ് അതിമനോഹരമാണ് കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍. ഇരുവരും കേക്ക് മുറിക്കുന്നതും കുറുമ്പുകാണിക്കുന്നതും തുടങ്ങി നിരവധി ചിത്രങ്ങളാണ് സാന്ദ്ര പങ്കുവച്ചിരിക്കുന്നത്. മഞ്ഞയും പിങ്കും നിറത്തിലുളള പൂക്കളും അലങ്കാരങ്ങളും ഒപ്പം സത്കാരത്തിന്റെ ചിത്രങ്ങളും കൂട്ടത്തിലുണ്ട്. വളരെ സിംപിളും എന്നാല്‍ ആരയെും അമ്പരപ്പിക്കുന്ന രീതിയിലായിലാണ് അലങ്കാരങ്ങളെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. മഞ്ഞ ഉടുപ്പണിഞ്ഞ രണ്ടു രൂപങ്ങളുള്ള ഒറ്റ കേക്കായിരുന്നു ചടങ്ങിന്റെ ഹൈലൈറ്റ്.

ഇരട്ടക്കുട്ടികളുണ്ടായതോടെ ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തന്നെ മാറിയെന്ന് സാന്ദ്ര പറയുന്നു. അമ്മയായതിന് ശേഷം വ്യക്തപരമായി തനിക്കു മാറ്റം വന്നിട്ടില്ലെന്നും. പക്ഷെ എന്റെ താല്‍പര്യങ്ങളും ഇഷ്ടങ്ങളും മുന്‍ഗണനകളുമെല്ലാം മാറിയെന്നും സാന്ദ്ര മുന്‍പ് പറഞ്ഞിരുന്നു. മക്കളാണ് ഇപ്പോഴത്തെ ലോകം. ഒരു നിമിഷം അവരെ പിരിഞ്ഞിരിക്കാന്‍ സാധിക്കില്ല. സാന്ദ്രയും ഭര്‍ത്താവും തന്നെയാണ് കുഞ്ഞുങ്ങളുടെ കാര്യം നോക്കുന്നത്. അവരുടെ കാര്യങ്ങള്‍ താന്‍ തന്നെ നോക്കിയാല്‍ മാത്രമേ തൃപ്തിയാകൂ എന്നും സാന്ദ്ര പറയുന്നു.ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ എന്നീ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ച സാന്ദ്ര 2016ലാണ് വിവാഹിതയായത്. ബിസിനസ്സ്മാന്‍ ആയ വില്‍സണ്‍ ജോണ്‍ ആണ് സാന്ദ്രയുടെ ഭര്‍ത്താവ്. വളരെ കുറഞ്ഞ സമയം കൊണ്ടാണ് നടിയായും നിര്‍മാതാവായും മലയാള സിനിമയില്‍ സാന്ദ്ര ചുവടുറപ്പിച്ചത്്. 2018 ഏപ്രില്‍ മൂന്നിനാണ് തങ്ങള്‍ ഇരട്ടകുട്ടികളുടെ മാതാപിതാക്കളായ വാര്‍ത്ത സാന്ദ്ര ആരാധകരുമായി പങ്കുവച്ചത്. ദൈവത്തിനോട് പ്രാര്‍ത്ഥിച്ചത് ഒന്നിന് വേണ്ടിയാണ് എന്നാല്‍ ഇരട്ടി സന്തോഷം ലഭിച്ചിരിക്കുന്നുവെന്നാണ് സാന്ദ്ര കുറിച്ചത്.


