തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുമായി ആര്‍ഡിഎക്സ് ട്രയിലര്‍; ഷെയ്ന്‍ നിഗവും, ആന്റണി വര്‍ഗീസും നീരജ് മാധവും ഒന്നിക്കുന്ന ചിത്രം ഓണത്തിന് തിയേറ്ററുകളില്‍

Malayalilife
തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുമായി ആര്‍ഡിഎക്സ് ട്രയിലര്‍; ഷെയ്ന്‍ നിഗവും, ആന്റണി വര്‍ഗീസും നീരജ് മാധവും ഒന്നിക്കുന്ന ചിത്രം ഓണത്തിന് തിയേറ്ററുകളില്‍

ഷെയ്ന്‍ നിഗവും, ആന്റണി വര്‍ഗീസും നീരജ് മാധവും ഒന്നിക്കുന്ന ഫാമിലി ആക്ഷന്‍ ചിത്രം 'ആര്‍ഡിഎക്‌സി'ന്റെ ട്രെയിലര്‍ പുറത്ത്. ലോകേഷ് കനകരാജ്, പൃഥ്വിരാജ്, ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ചിത്രത്തിന്റെ ട്രെയിലര്‍ കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ളതാണ്.

ആര്‍ഡിഎക്‌സ്' ഓണത്തിന് പ്രദര്‍ശനത്തിനെത്തും. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രത്തിന്റെ സംവിധായകന്‍. ആദര്‍ശ് സുകുമാരനും ഷബാസ് റഷീദുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. 'കെജിഎഫ്', 'വിക്രം, 'ബീസ്റ്റ്' തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍മ്പറിവാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 'മിന്നല്‍ മുരളി', 'ബാംഗ്ലൂര്‍ ഡേയ്‌സ്', 'മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍' തുടങ്ങിയ ചിത്രങ്ങള്‍ സമ്മാനിച്ച സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ റോബര്‍ട്ട് ഡോണി സേവ്യര്‍ ആണ് 'ആര്‍ഡിഎക്‌സ്' നിര്‍മിക്കുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി എന്നിവരും വേഷമിടുന്നു

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍ പ്രൊഡക്ഷന്‍ മാനേജര്‍ റോജി പി കുര്യന്‍. സാം സി എസാണ് സംഗീതം. മനു മഞ്ചിത്താണ് ചിത്രത്തിന്റെ ഗാനരചന. ഛായാഗ്രഹണം -അലക്‌സ് ജെ പുളിക്കല്‍, കോസ്റ്റ്യൂംസ് -ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, ആര്‍ട്ട്- ജോസഫ് നെല്ലിക്കല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ - സൈബണ്‍ സി സൈമണ്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍, പിആര്‍ഒ -ശബരി.


 

RDX Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES