Latest News

ഗുഹയില്‍ താമസം.. ബലൂണിലെ സഞ്ചാരം..നടി രാധികയും ഭര്‍ത്താവും..അപൂര്‍വ്വനിമിഷങ്ങളുടെ ചിത്രങ്ങള്‍

Malayalilife
 ഗുഹയില്‍ താമസം.. ബലൂണിലെ സഞ്ചാരം..നടി രാധികയും ഭര്‍ത്താവും..അപൂര്‍വ്വനിമിഷങ്ങളുടെ ചിത്രങ്ങള്‍

വെളളിത്തിരയില്‍ സജീവയായിരുന്ന രാധികവിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു മാറുകയായിരുന്നു. ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന അഭില്‍ കൃഷ്ണയാണ് താരത്തെ ജീവിതസഖിയാക്കിയത്. വിവാഹശേഷം രാധിക ഭര്‍ത്താവിനൊപ്പം ദുബായിലേക്ക് പോയി. അതേസമയം യാത്രകള്‍ ഏറെ ഇഷ്ടപെടുന്നവരാണ് താനും ഭര്‍ത്താവുമെന്നാണ് രാധിക ഇപ്പോള്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസുതുറക്കുന്നു.

ലോകം മുഴുവനും ചുറ്റിക്കാണണമെന്നാണ് രാധികയുടെ ആഗ്രഹം. ഭര്‍ത്താവ് അഭിയാകട്ടെ സര്‍പ്രൈസ് യാത്രകളൊരുക്കി രാധികയെ ഞെട്ടിക്കാറാണ് പതിവ്. വിവാഹശേഷം ആദ്യം ഇവര്‍ പോയത് ജോര്‍ജ്ജിയയിലേക്കാണ്. പിന്നീട് രാധികയുടെ പിറന്നാള്‍ ദിനത്തില്‍ അഭി രാധികയ്ക്ക് നല്‍കിയത് തുര്‍ക്കി, കപ്പഡോഷ്യ യാത്രയായിരുന്നു. വളരെ മനോഹരായ സ്ഥലമാണ് കപ്പഡോഷ്യ എന്നാണ് രാധിക പറയുന്നത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അഗ്‌നിപര്‍വതങ്ങള്‍ പൊട്ടിയൊഴുകിയ ലാവ ഇവിടെ മലനിരകളായി മാറി. ഈ മലകള്‍ തുരന്നാണ് റസ്റ്ററന്റുകളും ഷോപ്പിങ് മാളുകളും നിര്‍മിച്ചിരിക്കുന്നത്. ഈ കാഴ്ചകള്‍ക്കപ്പുറം പലവര്‍ണങ്ങളിലും വലുപ്പത്തിലും ആകാശത്തേക്കു പറന്നുയരുന്ന ഹോട്ട് എയര്‍ ബലൂണുകളാണ് കപ്പഡോഷ്യയുടെ പ്രത്യേതക. എപ്പോഴും സഞ്ചാരികളെ വഹിച്ച് ബലൂണുകള്‍ പറന്നുനടക്കും. കപ്പഡോഷ്യയിലെ മലനിരകളുടെ ഭംഗി ശരിക്കും ആസ്വദിക്കണമെങ്കില്‍ ബലൂണില്‍ യാത്ര ചെയ്യണമെന്നും രാധിക പറയുന്നു. ഗുഹയിലായിരുന്നു അവിടെ താമസം അതും ശരിക്കും ആസ്വദിച്ചു.

radhika-travel2

ചൈനയിലേക്കും ഭര്‍ത്താവിനൊപ്പം ഒരു ഒഫീഷ്യല്‍ട്രിപ്പില്‍ രാധിക പോയിട്ടുണ്ട്. അവിടെ ലോകാദ്ഭുതങ്ങളിലൊന്നായ വന്‍മതില്‍ ശരിക്കും അദ്ഭുതപ്പെടുത്തിയെന്ന് താരം പറയുന്നു. ഈ വര്‍ഷം നാട്ടിലൊക്കെ പോയി വന്നതുകൊണ്ട് യാത്ര പോകില്ലെന്നായിരുന്നു താന്‍ കരുതിയെങ്കിലും അഭി വീണ്ടുമൊരു യാത്ര പ്ലാന്‍ ചെയ്ത് തന്നെ അമ്പരപ്പിച്ചെന്ന് രാധിക പറയുന്നു. ശ്രീലങ്കിയിലേക്കായിരുന്നു ആ യാത്ര. സ്‌ഫോടനപരമ്പരകള്‍ നടന്നതിനാല്‍ അങ്ങോട്ട് പോകേണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞെങ്കിലും അഭി കൂട്ടാക്കിയില്ല. മൂന്നാറിലെ ടീ എസ്റ്റേറ്റും കൊടൈക്കനാലിലെ കാഴ്ചകളും ഒരുമിച്ച പോലെയാണ് ശ്രീലങ്കയിലെ കാഴ്ചകള്‍ കണ്ടപ്പോള്‍ തോന്നിയതെന്ന് താരം പറയുന്നു. പക്ഷേ നിയന്ത്രണങ്ങളുള്ളതിനാല്‍ പലയിടങ്ങളിലും പോകാന്‍ സാധിച്ചില്ല. അമേരിക്കയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും താരം ചെയ്തിട്ടുണ്ട്. 

radhika-travel15

ഇനി ഒരു സ്വപ്‌നയാത്ര കൂടിയുണ്ട് രാധികയ്ക്ക്. ഇന്ത്യയില്‍ ഇനിയും സന്ദര്‍ശിക്കാത്ത സ്ഥലങ്ങളില്‍ പോകണം. ഒപ്പം ഒരു യൂറോപ്യന്‍ ട്രിപ്പും. ബൈക്കില്‍ ലഡാക്ക് വരെ യാത്ര പോകണമെന്നും രാധികയും മോഹങ്ങളില്‍ ഒന്നാണ്.

 

Read more topics: # Radhika travel,# experience,# with husband
Radhika travel experience with husband

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES