സ്വാസിക മുഖ്യവേഷത്തില്‍; നേമം പുഷ്പരാജിന്റെ 'രണ്ടാം യാമം' ട്രെയിലര്‍ 

Malayalilife
 സ്വാസിക മുഖ്യവേഷത്തില്‍; നേമം പുഷ്പരാജിന്റെ 'രണ്ടാം യാമം' ട്രെയിലര്‍ 

ബനാറസ്' എന്ന ചിത്രത്തിനു ശേഷം നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന 'രണ്ടാം യാമം' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. സ്വാസികയാണ് ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നത്. ഫെബ്രുവരി 28ന് 'രണ്ടാം യാമം' പ്രദര്‍ശനത്തിനെത്തും. ഫോര്‍ച്യൂണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍. ഗോപാലാണ് ഈ ചിത്രം തിരക്കഥ രചിച്ച് നിര്‍മിക്കുന്നത്.

കാലങ്ങളായി സ്ത്രീകള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ചതിയുടേയും വഞ്ചനയുടേയും അനാചാരങ്ങള്‍ക്കുമെതിരേ വിരല്‍ ചൂണ്ടുന്ന ഈ കാലഘട്ടത്തിലെ സ്ത്രീകളുടെ പോരാട്ടത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ നേമം പുഷ്പരാജ് അവതരിപ്പിക്കുന്നത്.

വ്യത്യസ്ത കാഴ്ച്ചപ്പാടുകള്‍ ഉള്ള ഇരട്ട സഹോദരന്മാരുടെ ജീവിതത്തിനും ഈ ചിത്രത്തില്‍ ഏറെ സ്ഥാനമുണ്ട്. ചിത്രത്തിലെ ഈ പശ്ചാത്തലങ്ങളിലെ ഹൃദ്യമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ മൊത്തം ജോണര്‍ വ്യക്തമാക്കും വിധത്തിലാണ് ട്രയിലറിലെ രംഗങ്ങള്‍. ത്രില്ലറും ആക്ഷനും ഇമോഷനും ഗാനങ്ങള്‍ക്കുമൊക്കെ ഏറെ പ്രാധാന്യം നല്‍കിയിട്ടുള്ള ഒരു ക്ലീന്‍ എന്റെര്‍ടൈനറാണ് ഈ ചിത്രം.

സാസ്വികയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രമായിരിക്കും ഇതിലെ സോഫിയയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. യുവനിരയിലെ ശ്രദ്ധേയരായ ധ്രുവനും ഗൗതം കൃഷ്ണയുമാണ് ഈ ചിത്രത്തിലെ നായകന്മാര്‍ജോയ് മാത്യു, സുധീര്‍ കരമന, നന്ദു,ഷാജു ശ്രീധര്‍, രാജസേനന്‍, ജഗദീഷ് പ്രസാദ്, രേഖ രമ്യാ സുരേഷ് , ഹിമാശങ്കരി, ഏ.ആര്‍.കണ്ണന്‍ , അംബികാ മോഹന്‍, രശ്മി സജയന്‍ എന്നിവരും പ്രധാന താരങ്ങളാണ്.

സംഭാഷണം -എം. പ്രശാന്ത്. നേമം പുഷ്പരാജിന്റെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം - അഴകപ്പന്‍. എഡിറ്റിംഗ്- വി എസ് വിശാല്‍. കലാസംവിധാനം -ത്യാഗു തവനൂര്‍, മേക്കപ്പ് - പട്ടണം റഷീദ്, പട്ടണംഷാ - തൃത്തസംവിധാനം - സമുദ്ര മധു ഗോപിനാഥ്, വക്കം സജി. ആക്ഷന്‍ മാഫിയാ ശശി, ശബ്ദമിശ്രണം - എന്‍. ഹരികുമാര്‍, നിശ്ചല ഛായാഗ്രഹണം - ജയപ്രകാശ് അതളൂര്‍, കോസ്റ്റ്യും ഡിസൈന്‍ - ഇന്ദ്രന്‍സ് ജയന്‍, എസ് ബി സതീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രതാപന്‍ കല്ലിയൂര്‍, പ്രൊജക്റ്റ് ഡിസൈന്‍- എ ആര്‍ കണ്ണന്‍.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം ഫോര്‍ച്യൂണ്‍ ഫിലിംസും, ഫിയോക്കും ചേര്‍ന്നു പ്രദര്‍ശനത്തിനെത്തിക്കുന്നു. പി ആര്‍ ഒ വാഴൂര്‍ ജോസ്.

Read more topics: # രണ്ടാം യാമം
Randaam Yaamam Trailer Swasika

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES