ഫോര്‍ച്യൂണ്‍ ഫിലിംസിന്റെ ബാനറില്‍ ഗോപാല്‍ ആര്‍. നിര്‍മ്മിച്ച് നേമം പുഷ്പരാജ് സംവിധാനം ചെയ്ത രണ്ടാം യാമം എന്ന ചിത്രം ഓ.ടി.ടി.യിലെത്തുന്നു. സെപ്റ്റംബര്‍ പത്തൊമ്പതു മുതല്‍ മനോരമ മാക്‌സിലൂടെ യാണ് ചിത്രം എത്തുന്നത്.
കാലങ്ങളായി സ്ത്രീകള്‍ നേരിട്ടു കൊണ്ടരിക്കുന്ന ചതിയുടേയും വഞ്ചനയുടേയും , അനാചാരങ്ങള്‍ക്കെതിരേയും ശക്തമായി വിരല്‍ ചൂണ്ടുന്ന പുതിയ കാലത്തെ സ്ത്രീകളുടെ പോരാട്ടമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
സാസ്വിക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ധ്രുവന്‍, ഗൗതം കൃഷ്ണ എന്നിവരും മുഖ്യ വേഷങ്ങളണിയുന്നു.
ജോയ് മാത്യ സുധീര്‍ കരമന, നന്ദു, രാജസേനന്‍, ജഗദീഷ് പ്രസാദ് ,ഷാജു ശ്രീധര്‍, രേഖ രമ്യാ സുരേഷ്, ഹിമ ശങ്കരി എന്നിവരും പ്രധാന താരങ്ങളാണ്.
വാഴൂര്‍ ജോസ്.