മലയാള സിനിമയിലെ യുവതാരമായ സണ്ണി വെയ്ൻ കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. വിവാഹ ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് താരത്തിന്റെ വിവാഹവാർത്ത ആരാധകർ അറിഞ്ഞത്. ഇതോടെ വധുവിനെ കുറിച്ചുള്ള അന്വേഷണമായി. വധുവി മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് പരിപാടിയിലെ ഡാൻസറാണെന്ന് ബോധ്യമായിരുന്നു.
മിനി സ്‌ക്രീനിൽ നൃത്ത റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി തിളങ്ങിയ താരമാണ് രഞ്ജിനി. മികച്ച നർത്തകിയായ രഞ്ജിനി ക്ഷേത്ര എന്ന പേരിൽ ഒരു നൃത്തവിദ്യാലയവും നടത്തുന്നുണ്ട്. രഞ്ജിനിയും രണ്ട് സുഹൃത്തുക്കളുമൊത്ത് നൃത്തം ചെയ്യുന്ന ഒരു വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും അഭിനയിച്ച വരത്തനിലെ നസ്രിയ ആലപിച്ച ഗാനത്തിനാണ് രഞ്ജിനിയും സുഹൃത്തുക്കളും ചേർന്ന് ചുവടുവച്ചിരിക്കുന്നത്.
ദുൽഖറിന്റെ അരങ്ങേറ്റ ചിത്രമായ സെക്കൻഡ് ഷോയിലൂടെയാണ് സണ്ണി വെയ്നും ആദ്യമായി സിനിമയിലെത്തിയത്. കന്നികഥാപാത്രമായ കുരുടി ഏറെ ശ്രദ്ധേയമായി. പിന്നീട് വന്ന തട്ടത്തിൻ മറയത്ത് മുതൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജൂൺ വരെ നിരവധി സിനിമകളിൽ അഭിനയിച്ചു. വിവാഹ ശേഷം കൊച്ചിയിൽ നടന്ന ചടങ്ങിൽ ദുൽഖർ സൽമാൻ, വിനീത് ശ്രീനിവാസൻ, അനു സിത്താര, ഗൗതമി നായർ, ഗൗരി ജി കിഷൻ, ജയസൂര്യ, അഹാന കൃഷ്ണകുമാർ, നീരജ് മാധവ്, ഉണ്ണി മുകുന്ദൻ, അജു വർഗീസ്, പേർളി മാണി, സംവിധായകരായ അരുൺ ഗോപി, സക്കറിയ മുഹമ്മദ്, തുടങ്ങിയ വൻതാര നിര പങ്കെടുത്തു.