സ്ഥലകാല ബോധവും സാഹചര്യവും മറന്ന് സെല്‍ഫി എടുക്കാന്‍ ഓടുന്ന ആളുകളെ പലപ്പോഴായി കാണാറുണ്ട്. ഒരു മരണവീട്ടില്‍ അനുശോചനമര്‍പ്പിക്കാനെത്തിയ സംവിധായകന്‍ രാജമൗലിയെ കണ്ട് ആരാധകര്‍ സെല്‍ഫി എടുക്കാന്‍ വന്നപ്പോള്‍ അദ്ദേഹം രൂക്ഷമായി പ്രതികരിക്കുന്നൊരു വിഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
തെലുങ്ക് ചലച്ചിത്ര നടനും ബിജെപി മുന്‍എംഎല്‍എയുമായ കോട്ട ശ്രീനിവാസ റാവുവിന്റെ നിര്യാണത്തില്‍ അനുശോചനമറിയിക്കാന്‍ എത്തിയപ്പോഴാണ് സംഭവം.ഒഴിഞ്ഞുമാറി പോവാന്‍ ശ്രമിച്ച രാജമൗലിയെ ഇയാള്‍ വീണ്ടും പിന്തുടര്‍ന്നു. പിന്നേയും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ രാജമൗലി ആരാധകനോട് ദേഷ്യപ്പെടുകയായിരുന്നു..
ആരാധകനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മരണവീടാണെന്ന് ഓര്‍ക്കണമെന്നും കുറച്ച് ഔചിത്യബോധം കാണിക്കണമെന്നും ആളുകള്‍ കമന്റ് ചെയ്തു.