Latest News

സായി പല്ലവിയുടെ ജന്മദിനത്തില്‍ ബര്‍ത്ത്‌ഡേ സ്‌പെഷ്യല്‍ വീഡിയോയുമായ് ടീം 'തണ്ടേല്‍; മാഷപ്പ് വീഡിയോ

Malayalilife
 സായി പല്ലവിയുടെ ജന്മദിനത്തില്‍ ബര്‍ത്ത്‌ഡേ സ്‌പെഷ്യല്‍ വീഡിയോയുമായ് ടീം 'തണ്ടേല്‍; മാഷപ്പ് വീഡിയോ

പ്രേക്ഷകരുടെ പ്രിയതാരം സായി പല്ലവിയുടെ ജന്മദിനത്തില്‍ ടീം 'തണ്ടേല്‍' അതിഗംഭീര മാഷപ്പ് വീഡിയോ പുറത്തുവിട്ടു. സായി പല്ലവിയുടെ മുന്‍ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ ഹൈലൈറ്റ് ചെയ്യുന്ന സീനുകള്‍ ചേര്‍ത്തുവെച്ച് തയ്യാറാക്കിയ വീഡിയോയിലൂടെ താരത്തിന്റെ 'തണ്ടേല്‍'ലെ കഥാപാത്രമായ 'ബുജ്ജി തല്ലെ'(സത്യ)യെ പ്രേക്ഷകര്‍ക്കായ് പരിചയപ്പെടുത്തിയിട്ടുണ്ട്. 

ആക്ഷന്‍ പറഞ്ഞ ശേഷം സായി പല്ലവിയുടെ അഭിനയവും കട്ട് പറഞ്ഞതിന് ശേഷമുള്ള താരത്തിന്റെ രസകരമായ ഭാവപ്രകടനങ്ങളും ഉള്‍പ്പെടുത്തി ഒരുക്കിയ വീഡിയോയുടെ അവസാനത്തില്‍ നാഗ ചൈതന്യയും സായി പല്ലവിയും തമ്മിലുള്ള മനോഹര നിമിഷങ്ങള്‍ കാണാം. ഈ പിറന്നാള്‍ സ്‌പെഷ്യല്‍ വീഡിയോയിലൂടെ ടീം 'തണ്ടേല്‍' പുതിയൊരു സായി പല്ലവിയെയാണ് പരിചയപ്പെടുത്തുന്നത്. 

യുവ സാമ്രാട്ട് നാഗ ചൈതന്യയെ നായകനാക്കി ചന്ദൂ മൊണ്ടേട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് 'തണ്ടേല്‍'. ഗീത ആര്‍ട്സിന്റെ ബാനറില്‍ ബണ്ണി വാസു നിര്‍മ്മിക്കുന്ന ഈ ചിത്രം അല്ലു അരവിന്ദാണ് അവതരിപ്പിക്കുന്നത്. മികച്ചൊരു സിനിമാറ്റിക് അനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന സിനിമയായിരിക്കും ഇതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. പ്രണയം പശ്ചാത്തലമാക്കി ഉയര്‍ന്ന ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം പ്രണയകഥ എന്നതിലുപരി മറ്റ് ചില വശങ്ങള്‍ കൂടി സംസാരിക്കുന്നുണ്ട്. ചിത്രത്തിന്റെ മ്യൂസിക്കല്‍ പ്രൊമോഷനുകള്‍ ഉടന്‍ ആരംഭിക്കും. 

'ലവ് സ്റ്റോറി'ക്ക് ശേഷം സായി പല്ലവിയും നാഗ ചൈതന്യയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'തണ്ടേല്‍'. മത്സ്യ തൊഴിലാളിയുടെ വേഷത്തില്‍ പരുക്കന്‍ ഭാവത്തോടുകൂടി നാഗ ചൈതന്യ പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചുരുന്നു.

ഛായാഗ്രഹണം: ഷാംദത്ത്, സംഗീതം: ദേവി ശ്രീ പ്രസാദ്, കലാസംവിധാനം: ശ്രീനാഗേന്ദ്ര തങ്കാല, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ, പിആര്‍ഒ: ശബരി.

Read more topics: # 'തണ്ടേല്‍
Sai Pallavi Birthday Special Video Thandel

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES