'എല്ലാം ചെയ്യാന്‍ ശീലമൊന്നും വേണ്ട'; സായി ഒരു ഗാഡ്ജറ്റ് പ്രേമിയല്ല എന്ന് നടി നവ്യ നായര്‍

Malayalilife
topbanner
 'എല്ലാം ചെയ്യാന്‍ ശീലമൊന്നും വേണ്ട'; സായി ഒരു  ഗാഡ്ജറ്റ് പ്രേമിയല്ല എന്ന് നടി  നവ്യ നായര്‍

രാജ്യത്ത് കൊറോണ വൈറസ് വ്യാപനം കാരണം ക്വാറന്റിന്‍ ദിനങ്ങളിളുടെ കടന്ന് പോകുകയാണ് മനുഷ്യർ എല്ലാരും. ഈ ദിനങ്ങളെ ആഘോഷപൂർണമാക്കാൻ ഉള്ള ശ്രമങ്ങളിലാണ് ഏവരും. സമൂഹ മധ്യമങ്ങളിലൂടെ ക്വാറന്റിന്‍ ദിനങ്ങളിലെ സന്തോഷങ്ങൾ പങ്കുവച്ച് താരങ്ങളും എത്താറുണ്ട്. എന്നാൽ ഇപ്പോൾ  അത്തരം ഒരു സന്തോഷ നിമിഷങ്ങൾ  പങ്കുവച്ചിരിക്കുകയാണ് നടി നവ്യ നായര്‍. ജാന്‍ എന്ന് ചെല്ലപ്പേരില്‍ വിളിക്കുന്ന തന്റെ മകന്‍ സായി കൃഷ്ണ വീട് വൃത്തിയാക്കുന്ന വിഡിയോയാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഈ വീഡിയോ നവ്യ തന്നെയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.

വീട്ടില്‍ ഈ 21 ദിവസം  ക്വാറന്റീനില്‍ കഴിയുമ്പോൾ തന്റെ  ജാന്‍ പുതിയ പാഠങ്ങള്‍ പഠിക്കുകയാണെന്ന് നവ്യ തന്നെ പറയുകയാണ്. 'എല്ലാം ചെയ്യാന്‍ ശീലമൊന്നും വേണ്ട. ആ കമന്റ് എനിക്കിഷ്ടപ്പെട്ടു. സായി ഒരു ഗാഡ്ജറ്റ് പ്രേമിയല്ല. അവന് ഇത്തരത്തിലുള്ള റിയല്‍ ടൈം കളികള്‍ കളിക്കാനും വലിയവര്‍ ചെയ്യുന്നതൊക്കെ ചെയ്യാനുമാണ് ഇഷ്ടം. ഉത്തരവാദിത്തമുള്ള ജോലികള്‍. ഈ സ്നേഹവും സന്തോഷവും എന്റെ ഹൃദയത്തെ കീഴ്പ്പെടുത്തിക്കളഞ്ഞു  എന്നും നവ്യ കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 

Home quaratined .. learning lessons .. my life my jaaan

A post shared by Navya Nair (@navyanair143) on Mar 27, 2020 at 2:33am PDT

 

Sai is not a gadget lover said navya nair

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES