കഴുത്തിറങ്ങിയ ഗൗണ്‍ ധരിച്ച് ബോളിവുഡ് ലുക്കില്‍ സാനിയ; 16 കാരിയായ മലയാളി നടിയാണോ എന്ന് അമ്പരന്ന് കാണികള്‍; ഏഷ്യാവിഷന്‍ അവാര്‍ഡ് നൈറ്റിലെ സാനിയയുടെ ചിത്രങ്ങള്‍ക്ക് രൂക്ഷ വിമര്‍ശനം

Malayalilife
  കഴുത്തിറങ്ങിയ ഗൗണ്‍ ധരിച്ച് ബോളിവുഡ് ലുക്കില്‍ സാനിയ; 16 കാരിയായ മലയാളി നടിയാണോ എന്ന് അമ്പരന്ന് കാണികള്‍; ഏഷ്യാവിഷന്‍ അവാര്‍ഡ് നൈറ്റിലെ സാനിയയുടെ ചിത്രങ്ങള്‍ക്ക് രൂക്ഷ വിമര്‍ശനം

ബാലതാരമായി വെളളിത്തിരയിലേക്കെത്തി പിന്നീട് ക്വീന്‍ സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് സാനിയ ഇയ്യപ്പന്‍. പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആയിരിക്കെയാണ് താരം സിനിമയിലേക്ക് എത്തിയത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയയുടെ കടന്നുവരവ്. സിനിമയിലെ ചിന്നു എന്ന കഥാപാത്രം ഹിറ്റായതോടെ സാനിയയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. പുതിയ ഒരുപാട് സിനിമകളിലേക്കുള്ള അവസരമായിരുന്നു ഈ പതിനാറ് വയസുകാരിയെ തേടി എത്തിയിരുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ വിഭാഗം ആളുകളുടെ പിന്തുണയുള്ള സാനിയ ഇപ്പോള്‍ മോഡേണ്‍ വസ്ത്രം ധരിച്ചതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ്

കഴിഞ്ഞ ദിവസം നടന്ന ഏഷ്യാവിഷന്‍ അവാര്‍ഡ് നൈറ്റില്‍ എത്തിയ സാനിയയുടെ വേഷമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.. മികച്ച നവാഗത നടിക്കുള്ള പുരസ്‌കാരമാണ് സാനിയയെ തേടിയെത്തിയത്. പുരസ്‌കാരത്തിനു പുറമെ നടിയുടെ ഡാന്‍സും ചടങ്ങില്‍ ശ്രദ്ധേയ ആകര്‍ഷണമായി. ബോളിവുഡ് താരം രണ്‍വീര്‍ സിങിനൊപ്പമാണ് നടി ചുവടുവെച്ചത്.ഗ്ലാമര്‍ ലുക്കില്‍ ആയിരുന്നു സാനിയ അവാര്‍ഡ് ചടങ്ങിനെത്തിയത്. എന്നാല്‍ നടിയുടെ വേഷത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ച് വിമര്‍ശകര്‍ രംഗത്തുവന്നു. 

പുരസ്‌കാരചടങ്ങിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി സാനിയ പങ്കുവച്ചിരുന്നു. ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ താരത്തിനെതിരെയുള്ള രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ ഇത്രയും ചെറിയ പ്രായത്തില്‍ വലിയ ഉയരങ്ങളിലെത്താന്‍ കഴിഞ്ഞ സാനിയയെ പിന്തുണച്ച് ആരാധകരും എത്തി. തന്നേക്കാള്‍ പ്രായമുള്ള പുതുമുഖ നടിമാരെ പിന്തള്ളിയായിരുന്നു നവാഗത നടിക്കുള്ള പുരസ്‌കാരം സാനിയ സ്വന്തമാക്കിയത്.സാനിയയ്ക്ക് മാത്രമല്ല നടി ഐശ്വര്യ ലക്ഷ്മിയ്ക്കും ഇതേ അവസ്ഥയായിരുന്നു. സാനിയയ്ക്ക് സമാനമായ വസ്ത്രാധാരണത്തോടെയാണ് ഐശ്വര്യയും അവാര്‍ഡ് വാങ്ങാനെത്തിയത്. അതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ചിത്രങ്ങളെ വിമര്‍ശിച്ചും അനുകൂലിച്ചും കമന്റുകള്‍ എത്തിയിരുന്നത്. ഏഷ്യാവിഷന്‍ പുരസ്‌കാരം വാങ്ങാനെത്തിയ ഐശ്വര്യയും ഗ്ലാമറസ് ലുക്കിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. ഞങ്ങടെ ഐഷു ഇങ്ങനെയല്ലെന്നും ഈ വേഷം ഐശ്വര്യയ്ക്ക് ചേരുന്നില്ലെന്നും തുടങ്ങി വിമര്‍ശനവുമായിട്ടായിരുന്നു ഒരു വിഭാഗം ആളുകള്‍ എത്തിയത്. അതുപോലെ തന്നെയാണ് ഇപ്പോള്‍ ചിത്രം പോസ്റ്റ് ചെയ്ത സാനിയയ്ക്കും കമന്റുകള്‍ എത്തുന്നത്. കഴുത്തിറക്കം കൂടിയ സ്ലീവ്ലെസ് ഗൗണാണ് താരം ധരിച്ചത്. കറുത്ത നെറ്റിന്റെ ഗൗണിന് അടിയിലായി ക്രീം കളറിലുളള ലൈനിങ്ങുള്ള വസ്ത്രമായിരുന്നു അതെന്നതിനാല്‍ തന്നെ ആരാധകരില്‍ അത് ആശയക്കുഴപ്പവും സൃഷ്ടിച്ചതാണ് വിമര്‍ശനങ്ങള്‍ എത്താന്‍ കാരണം. 16 വയസുള്ള സാനിയ എന്തിനാണ് ഇത്രയും വള്‍ഗറായ വസ്ത്രം ധരിക്കുന്നതെന്നാണ് ഒരു ആരാധകര്‍ ചോദിച്ചത്. മോഡേണ്‍ വസ്ത്രാധാരണത്തിന്റെ പേരില്‍ സാനിയയ്ക്ക് നേരെ ഇതിനു മുന്‍പും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 

Saniya Iyappan Asianvision award nights pictures

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES