'വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നതിലൂടെ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്ന് ഭയപ്പെട്ടു'; രജനീകാന്ത് ചിത്രം 'ശിവാജി'യിലെ വില്ലന്‍ വേഷം നിരസിച്ചതിന്റെ കാരണം വെളിപ്പെടുത്തി നടന്‍ സത്യരാജ് 

Malayalilife
 'വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നതിലൂടെ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്ന് ഭയപ്പെട്ടു'; രജനീകാന്ത് ചിത്രം 'ശിവാജി'യിലെ വില്ലന്‍ വേഷം നിരസിച്ചതിന്റെ കാരണം വെളിപ്പെടുത്തി നടന്‍ സത്യരാജ് 

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനായെത്തിയ ശങ്കര്‍ ചിത്രം 'ശിവാജി'യിലെ വില്ലന്‍ വേഷം നിരസിച്ചതിന്റെ കാരണം വെളിപ്പെടുത്തി നടന്‍ സത്യരാജ്. കരിയറിന്റെ നിര്‍ണായക ഘട്ടത്തില്‍, വില്ലന്‍ വേഷങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകുമോ എന്ന ഭയം കാരണമാണ് താന്‍ ഈ വേഷം നിരസിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ലോകേഷ് കനകരാജ്-രജനീകാന്ത് ചിത്രം 'കൂലി'യുടെ പ്രഖ്യാപന വേളയില്‍ സത്യരാജ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കരിയറിന്റെ തുടക്കത്തില്‍ ഇരുവരും ഒരുമിച്ച് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും, അടുത്തിടെയായി ഇവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നില്ല. 

'ശിവാജി'യുടെ സംവിധായകന്‍ ശങ്കര്‍ തന്റെ സിനിമയില്‍ വില്ലനായി അഭിനയിക്കാന്‍ സമീപിച്ചപ്പോള്‍, പ്രതിഫലത്തിന്റെ കാര്യത്തില്‍ രജനീകാന്തിനൊപ്പം നില്‍ക്കുന്ന ഓഫറാണ് തനിക്ക് ലഭിച്ചതെന്ന് രജനീകാന്ത് തന്നെ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, അന്ന് നായക വേഷങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സത്യരാജ്, വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നതിലൂടെ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്ന് ആശങ്കപ്പെട്ടു. താന്‍ നായകനായി ചെയ്ത സിനിമകള്‍ പരാജയപ്പെട്ടുകൊണ്ടിരുന്ന സമയത്താണ് രജനികാന്തിന്റെ വില്ലന്‍ വേഷം തേടി വന്നതെന്നും, അത് സ്വീകരിച്ചാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെങ്കിലും പിന്നീട് വില്ലന്‍ വേഷങ്ങളില്‍ മാത്രം ഒതുങ്ങേണ്ടി വരുമോ എന്ന് ഭയന്നതുകൊണ്ടാണെന്ന് സത്യരാജ് വിശദീകരിച്ചു. 

വിജയ സാധ്യത കുറഞ്ഞ സമയത്തും നായക വേഷങ്ങള്‍ ചെയ്തതിലൂടെ തന്റെ കരിയര്‍ ഒരു പ്രതിസന്ധിയിലായിരുന്നുവെന്നും സത്യരാജ് കൂട്ടിച്ചേര്‍ത്തു. നടന്‍ സത്യരാജ് നായകനായും സഹനടനായും വില്ലനായും ഒരുപോലെ തിളങ്ങിയ താരമാണ്. കമല്‍ഹാസന്‍, രജനീകാന്ത് തുടങ്ങിയവരുടെ ചിത്രങ്ങളില്‍ സഹവേഷങ്ങളിലും വില്ലനായും അഭിനയിച്ചിട്ടുണ്ട്. 'മിസ്റ്റര്‍ ഭരത്' എന്ന ചിത്രത്തില്‍ രജനീകാന്തിന്റെ അച്ഛന്റെ വേഷത്തിലും സത്യരാജ് അഭിനയിച്ചിട്ടുണ്ട്.
 

Read more topics: # സത്യരാജ്
Sathyaraj reveals the reason behind role in sivaji

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES