'എന്നെ കടത്തി വിടൂ അണ്ണാ, ഞാന്‍ ഈ പടത്തിലെ നായികയാണ്'; 'കൂലി' കാണാനെത്തിയ ശ്രുതി ഹാസനെ തടഞ്ഞ് സുരക്ഷാ ജീവനക്കാരന്‍; വീഡിയോ കാണാം 

Malayalilife
 'എന്നെ കടത്തി വിടൂ അണ്ണാ, ഞാന്‍ ഈ പടത്തിലെ നായികയാണ്'; 'കൂലി' കാണാനെത്തിയ ശ്രുതി ഹാസനെ തടഞ്ഞ് സുരക്ഷാ ജീവനക്കാരന്‍; വീഡിയോ കാണാം 

'കൂലി'യുടെ ആദ്യ ഷോ കാണാനെത്തിയ നടി ശ്രുതി ഹാസനെ തിയേറ്ററിലെ സുരക്ഷാ ജീവനക്കാരന്‍ തടഞ്ഞത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ വൈറല്‍. 'ഞാന്‍ ഈ സിനിമയിലെ നായികയാണ്, എന്നെ കടത്തിവിടൂ' എന്ന് ശ്രുതി അഭ്യര്‍ത്ഥിക്കുന്നതും, താരത്തെ തിരിച്ചറിയാത്ത ജീവനക്കാരനോട് അവര്‍ പ്രതികരിക്കുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  ഓഗസ്റ്റ് 14-ന് ചെന്നൈയിലെ വെട്രി തിയേറ്ററിലാണ് ശ്രുതി കൂലി കാണാനെത്തിയത്. 

സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ തിയേറ്ററിന്റെ പാര്‍ക്കിങ്ങിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഗേറ്റിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന്‍ വാഹനം തടഞ്ഞത്. ഇതോടെ, 'ഞാന്‍ ഈ സിനിമയിലുണ്ട്, ദയവായി എന്നെ കടത്തി വിടൂ അണ്ണാ, ഞാന്‍ ഈ പടത്തിലെ നായികയാണ്' എന്ന് ശ്രുതി ചിരിച്ചുകൊണ്ട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. താരത്തിന്റെ പ്രതികരണം സുഹൃത്തുക്കളിലും ചിരി പടര്‍ത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. 

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൂലി'യില്‍ രജനീകാന്താണ് നായകന്‍. പ്രീതി എന്ന നായികാ കഥാപാത്രത്തെയാണ് ശ്രുതി ഹാസന്‍ അവതരിപ്പിക്കുന്നത്. സത്യരാജ്, ഉപേന്ദ്ര എന്നിവര്‍ക്കൊപ്പം മലയാളി താരം സൗബിന്‍ ഷാഹിറും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Zoom TV (@zoomtv)

Shruti Haasan Stopped By Theatre

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES