ബോളിവുഡിന്റെ പ്രിയ താരദമ്പതിമാരായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്കും കിയാര അദ്വാനിക്കും ആദ്യ കണ്മണി പിറന്ന സന്തോഷത്തിലാണ് ആരാധകര്‍. മകള്‍ പിറന്ന സന്തോഷത്തിലാണ് കുടുംബം. പക്ഷേ സോഷ്യല്‍ മീഡിയയിലൂടെ താരദമ്പതിമാര്‍ ഇതുവരെ ഇക്കാര്യം പങ്കുവച്ചിട്ടില്ല.
കരിയറില്‍ തിളങ്ങി നിന്ന സമയത്താണ് ഇവര്‍ രണ്ടാളും പ്രണയിച്ച് വിവാഹിതരായത്. ഇക്കഴിഞ്ഞ ഫെബ്രുവരി തങ്ങള്‍ ജീവിതത്തിലെ ഏറ്റവും വലിയ 'നിധിയെ' കാത്തിരിക്കുവെന്നറിയിച്ച് ആദ്യത്തെ കണ്മണി വരുന്നതിന്റെ സന്തോഷം താരദമ്പതിമാര്‍ പങ്കിട്ടിരുന്നു.ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ദമ്പതികള്‍ നടത്തിയിട്ടില്ല.
മുംബൈയിലെ റിലയന്‍സ് ആശുപത്രിയില്‍ നോര്‍മല്‍ ഡെലിവറിയിലൂടെയാണ് കുഞ്ഞ് ജനിച്ചതെന്നും അമ്മയും മകളും ആരോഗ്യവാന്മാരാണെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
ഷെര്‍ഷാ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ച സമയത്താണ് ഇവര്‍ രണ്ടാളും പ്രണയത്തിലായത്. സിദ്ധാര്‍ത്ഥും കിയാരയും ആദ്യമായി ഒരു പാര്‍ട്ടിയിലാണ് കണ്ടുമുട്ടിയത്. കരിയറില്‍ രണ്ട് അഭിനേതാക്കളും പ്രധാന റിലീസുകള്‍ക്കായി ഒരുങ്ങുകയാണ്. സിദ്ധാര്‍ത്ഥ് അടുത്തതായി ജാന്‍വി കപൂറിനൊപ്പം റൊമാന്റിക് കോമഡി പരം സുന്ദരിയില്‍ അഭിനയിക്കും. മറുവശത്ത്, കിയാര, യാഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്സിലെ അടുത്ത വലിയ ചിത്രമായ വാര്‍ 2 ല്‍ ഹൃത്വിക് റോഷനും ജൂനിയര്‍ എന്‍ടിആറിനുമൊപ്പം ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്