Latest News

എഴുതിയാലും പറഞ്ഞാലും വായിച്ചാലും തീരാത്ത മാധവികുട്ടി; അവര്‍ ഉള്‍കൊണ്ട പ്രണയം പോലെ ആരെങ്കിലും ഉള്‍ക്കൊണ്ടിട്ടുണ്ടാകുമോ: അഭയഹിരണ്മയി

Malayalilife
എഴുതിയാലും പറഞ്ഞാലും വായിച്ചാലും തീരാത്ത മാധവികുട്ടി; അവര്‍ ഉള്‍കൊണ്ട പ്രണയം പോലെ ആരെങ്കിലും ഉള്‍ക്കൊണ്ടിട്ടുണ്ടാകുമോ: അഭയഹിരണ്മയി

ലയാള സിനിമ പ്രേമികളുടെ പ്രിയ ഗായികയായാണ് അഭയ ഹിരണ്മയി. നിരവധി ആരാധകരുള്ള ഗായികയുടെ ജീവിതം ഒരു തുറന്ന് പുസ്തകം തന്നെയാണ്. ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികൾ എല്ലാം തന്നെ തളരാതെ പൊരുതി മുന്നോട്ട് പോകാനും അഭയക്ക് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോള്‍ അഭയ തന്നെ ഏറെ സ്വാധീനിച്ച എഴുത്തുകാരിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നത്.

ജീവിതത്തില്‍ തനിക്ക് ആദ്യമായി കിട്ടിയ പുസ്തകമായ എന്റെ കഥയെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചപ്പോഴാണ് അഭയ തനിക്ക് പ്രിയപ്പെട്ട എഴുത്തുകാരിയെ കുറിച്ചും വാചാലയായത്. വായന ഇഷ്ടപ്പെടുന്ന എല്ലാവരും സ്‌നേഹിക്കുന്ന മാധവിക്കുട്ടി തന്നെയാണ് അഭയ ഹിരണ്‍മയിയുടെയും പ്രിയപ്പെട്ട എഴുത്തുകാരി.

‘എഴുതിയാലും പറഞ്ഞാലും വായിച്ചാലും തീരാത്ത മാധവികുട്ടി…. അവര്‍ ഉള്‍കൊണ്ട പ്രണയം പോലെ ആരെങ്കിലും ഉള്‍ക്കൊണ്ടിട്ടുണ്ടാകുമോ? എനിക്ക് ഒരു പുസ്തകം ആദ്യമായി സമ്മാനം കിട്ടുന്നത് എന്റെ കഥയാണ്. ആവേശത്തിനപ്പുറം പുസ്തകത്തിന്റെ കവര്‍ ചിത്രം നോക്കി ഇരുന്നിട്ടുണ്ട് കുറേ നേരം… കറുത്ത കുര്‍ത്തയും മുടി കാറ്റില്‍ പാറിച്ച് നമ്മളെ തന്നെ നോക്കി നില്‍ക്കുന്ന എക്കാലത്തെയും പ്രണയിനി….. സ്‌നേഹത്തെ കുറിച്ച് മാത്രമേ അവര്‍ക്ക് എപ്പോഴും സംസാരിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ…..’

‘എന്നിട്ടും ദേഷ്യവും സങ്കടവും അസൂയയും കുശുമ്പുമൊക്കെ കാണിച്ചിരുന്നു താനും. മനുഷ്യസ്ത്രീ… പച്ചയായ സ്ത്രീ. അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ജീവിച്ചിരുന്നുവെന്ന് പറയുന്നത് തന്നെ ഒരു കുളിര്…’ എന്നാണ് അഭയ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.
 

Singer abhaya hiranmayi post about favourite writer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES