ബേസിലിന്റെ ഹോപിനെ തോളത്ത് വച്ച് നസ്രിയ;സൂക്ഷ്മദര്‍ശിനിയുടെ പൂജാ ചടങ്ങില്‍ തിളങ്ങി ഫഹദ് നസ്രിയ താരദമ്പതികള്‍; വീഡിയോ കാണാം

Malayalilife
topbanner
 ബേസിലിന്റെ ഹോപിനെ തോളത്ത് വച്ച് നസ്രിയ;സൂക്ഷ്മദര്‍ശിനിയുടെ പൂജാ ചടങ്ങില്‍ തിളങ്ങി ഫഹദ് നസ്രിയ താരദമ്പതികള്‍; വീഡിയോ കാണാം

സ്രിയ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം 'സൂക്ഷ്മദര്‍ശിനി'യുടെ ചിത്രീകരണ വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ബേസിലിന്റെ മകള്‍ ഹോപ്പിനെ എടുത്തുനില്‍ക്കുന്ന നസ്രിയയെ വീഡിയോയില്‍ കാണാം. 

സ്വിച്ച് ഓണ്‍ ചടങ്ങിന് നടന്‍ ഫഹദ് ഫാസിലും എത്തിയിരുന്നു. ട്രാന്‍സ് എന്ന ചിത്രത്തിലാണ് മലയാളത്തില്‍ നസ്രിയ അവസാനമായി അഭിനയിച്ചത്. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ കാമിയോ വേഷത്തില്‍ നസ്രിയ എത്തിയിരുന്നു.ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ ഹാപ്പി അവേര്‍സ് എന്റര്‍ടൈന്‍മെന്റ്‌സ് യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിട്ടുണ്ട്. അതിലാണ് നസ്രിയയെയും ഫഹദിനെയും മറ്റുള്ള അഭിനേതാക്കളെയും കാണാന്‍ കഴിയുന്നത്. 

ബേസില്‍ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം.സി. ജിതിന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'സൂക്ഷ്മദര്‍ശിനി'. ഹാപ്പി അവേര്‍സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെയും, എ വി എ പ്രൊഡക്ഷന്‍സിന്റെയും ബാനറുകളില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ.വി. അനൂപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നതാണ് ഈ സിനിമ. 

നോണ്‍സെന്‍സ് എന്ന ചിത്രത്തിന് ശേഷം എം.സി. ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂക്ഷ്മദര്‍ശിനി. എം.സി. ജിതിന്‍, അതുല്‍ രാമചന്ദ്രന്‍ എന്നിവരുടെ കഥക്ക് എം.സി. ജിതിന്‍, അതുല്‍ രാമചന്ദ്രന്‍, ലിബിന്‍ ടി.ബി. എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവും രചിച്ച ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.  ദീപക് പരമ്‌ബോല്‍, സിദ്ധാര്‍ഥ് ഭരതന്‍, മെറിന്‍ ഫില്‍പ്പ്, അഖില ഭാര്‍ഗവന്‍, പൂജ മോഹന്‍രാജ്, കോട്ടയം രമേഷ്, ഗോപന്‍ മങ്ങാട്ട്, മനോഹരി ജോയ്, റിനി ഉദയകുമാര്‍, ജയ കുറുപ്പ്, മുസ്‌കാന്‍ ബിസാരിയ, അപര്‍ണ റാം, അഭിരാം പൊതുവാള്‍, ബിന്നി റിങ്കി, നന്ദന്‍ ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ്, മിര്‍സ ഫാത്തിയ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.

Sookshma Darshini Switch on Cermony

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES