Latest News

അച്ഛന്റെ കണ്ണുവെട്ടിച്ച് മകളെ നോട്ടമിട്ട ശ്രീനാഥ്;ആറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അശ്വതിയെ സ്വന്തമാക്കി; സ്റ്റാര്‍ സിംഗര്‍ ഗായകന്റെയും അശ്വതിയുടെയും പ്രണയ കഥ

Malayalilife
topbanner
 അച്ഛന്റെ കണ്ണുവെട്ടിച്ച് മകളെ നോട്ടമിട്ട ശ്രീനാഥ്;ആറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അശ്വതിയെ സ്വന്തമാക്കി; സ്റ്റാര്‍ സിംഗര്‍ ഗായകന്റെയും അശ്വതിയുടെയും പ്രണയ കഥ

ലയാളികള്‍ക്ക് സുപരിചിതനാണ് ശ്രീനാഥ് ശിവശങ്കരന്‍. ഗായകനും സംഗീത സംവിധായകനുമൊക്കെയായ ശ്രീനാഥിനെ മലയാളികള്‍ പരിചയപ്പെടുന്നത് റിയാലിറ്റി ഷോയിലൂടെയായിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗറെന്ന ഷോയിലൂടെ കടന്നു വന്നാണ് ശ്രീനാഥ് ശ്രദ്ധ നേടുന്നത്. ഷോയിലെ വിജയ് ആരാധകന്‍ ഇന്ന് വളര്‍ന്ന് മലയാള സിനിമയിലെ നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ്. ഗായകനായി സിനിമയിലെത്തിയ ശ്രീനാഥ് പിന്നീട് സംഗീത സംവിധായകനുമായി മാറി. കഴിഞ്ഞ മാസമായിരുന്നു കൊച്ചിയില്‍ വച്ച് ശ്രീനാഥിന്റെ വിവാഹം കഴിഞ്ഞത്. തിരക്കഥാകൃത്ത്് സേതുവിന്റെ മകള്‍ അശ്വതിയെയാണ് ശ്രീനാഥ് വിവാഹം കഴിച്ചത്. മലയാള സിനിമയിലെ പ്രമുഖര്‍ എല്ലാം വിവാഹത്തില്‍ പങ്കെടുത്തു.

ഇപ്പോഴിതാ ശ്രീനാഥും അശ്വതിയുടെയും ആറു വര്‍ഷത്തെ പ്രണയ കഥയാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. 2010ലാണ് ശ്രീനാഥ് ശിവശങ്കരന്‍ എന്ന ഗായകനെ മലയാളികള്‍ പരിചയപ്പെടുന്നത്. അതിനു ശേഷം സിനിമാ പിന്നണി ഗാനരംഗത്തേക്ക് ചുവടു വച്ച ശ്രീനാഥ് 2016ലാണ് അശ്വതിയുടെ അച്ഛന്‍ സംവിധായകന്‍ സേതുവിനെ നേരിട്ട് പരിചയപ്പെടുന്നത്. അതിനും മുന്‍പ് സിനിമയില്‍ വന്ന തുടക്ക കാലത്ത് എപ്പോഴോ തന്നെ അശ്വതിയെ കണ്ടിട്ടുണ്ടെങ്കിലും വലിയ പരിചയമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് 2018ലാണ് അശ്വതിയുടെ അച്ഛനും തിരക്കഥാകൃത്തുമായ സേതുവിന്റെ സിനിമയായ കുട്ടനാടന്‍ ബ്ലോഗിലൂടെയാണ് ശ്രീനാഥ് സംഗീത സംവിധായകനാകുന്നത്. ഈ സമയത്താണ് അശ്വതിയെ ശ്രീനാഥ് അടുത്ത് പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു.

അശ്വതി പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് പ്രണയം തുടങ്ങിയത്. പെട്ടന്ന് ഒരു സുപ്രഭാതത്തില്‍ പ്രണയമാണ് എന്ന് പറയുകയായിരുന്നില്ല. പരസ്പരമുള്ള സംസാരത്തിലൂടെയും പരിചയത്തിലൂടെയും രണ്ട് പേര്‍ക്കും ഇഷ്ടമാണെന്ന് അറിയാമായിരുന്നു. പിന്നീട് ഒരു അവസരം വന്നപ്പോള്‍ ശ്രീനാഥ് മനസ് തുറന്ന് അശ്വതിയോട് ഇഷ്ടം പറയുകയായിരുന്നു. പക്ഷെ പ്രണയിക്കാം എന്നായിരുന്നില്ല, കല്യാണം കഴിക്കാന്‍ താത്പര്യമുണ്ട് എന്ന് തന്നെയായിരുന്നു ശ്രീനാഥ് പറഞ്ഞത്.

പ്രണയത്തെക്കുറിച്ച് വീട്ടില്‍ പറയുമ്പോള്‍ അശ്വതി ഡിഗ്രി ഫസ്റ്റ് ഇയറില്‍ പഠിക്കുകയായിരുന്നു. വീട്ടില്‍ പറഞ്ഞപ്പോള്‍ പ്രതീക്ഷിച്ചിരുന്നത് പോലെയുള്ള പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. വീട്ടുകാര്‍ നോ പറയും എന്നു കരുതിയ ഇടത്ത് നേരെ മറിച്ചായിരുന്നു അവരുടെ മറുപടി കിട്ടിയത്. പഠനം പൂര്‍ത്തിയാക്കണം എന്നു മാത്രമായിരുന്നു മാതാപിതാക്കള്‍ പറഞ്ഞത്. അതിനു ശേഷം മാത്രം മതി വിവാഹം എന്ന് ശ്രീനാഥും അശ്വതിയും തീരുമാനിക്കുകയും ചെയ്തിരുന്നു. അതേസമയം, അശ്വതിയുടെ അച്ഛനും ശ്രീനാഥിന്റെയും അച്ഛനും എല്ലാം മക്കളുടെ ആഗ്രഹം മനസിലാക്കി ഒപ്പം നിന്നതോടെ പ്രതിസന്ധികളൊന്നും കൂടാതെ തന്നെ ഇരുവരുടെയും പ്രണയം പൂത്തുതളിര്‍ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു അശ്വതിയുടെ പിജി പരീക്ഷ പൂര്‍ത്തിയായത്. ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിയാണ് അശ്വതി. കല്യാണവും പരീക്ഷയും എല്ലാം കഴിഞ്ഞതിന്റെ ആഘോഷവും ആഹ്ലാദവുമായി ഹണിമൂണ്‍ കാലം ആഘോഷമാക്കുകയാണ് ശ്രീനാഥും അശ്വതിയും ഇപ്പോള്‍. എങ്കിലും കല്യാണത്തിനു ശേഷവും കാര്യമായ മാറ്റങ്ങളൊന്നും തങ്ങള്‍ക്കു സംഭവിച്ചിട്ടില്ലെന്ന് ഇരുവരും പറയുന്നു. ശ്രീനാഥ് ഇപ്പോഴും നേരത്തെ കമ്മിറ്റ് ചെയ്ത ജോലികളുടെ തിരക്കിലാണ്.

ഹണിമൂണ്‍ ഒന്നും ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ല. ചില ഓഫറുകള്‍ എല്ലാം വന്നിട്ടുണ്ട്. പക്ഷെ എങ്ങിനെയായാലും ഒരു മാസം ഒക്കെ കഴിഞ്ഞിട്ട് അക്കാര്യം പ്ലാന്‍ ചെയ്യാം എന്നാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴത്തെ തിരക്കിനിടയില്‍ ഒരു യാത്ര പുറപ്പെട്ടാല്‍ അത് ആസ്വദിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് ഈ തിരക്കും കമ്മിറ്റ്മെന്റ്സുകളും എല്ലാം കഴിഞ്ഞിട്ടേ ഹമിണൂണ്‍ ഉള്ളൂവെന്നുമാണ് താരങ്ങള്‍ പറയുന്നത്. എന്നാല്‍ അതിനിടയില്‍ ബന്ധുവീടുകളിലെ വിരുന്നുകള്‍ക്ക് പോകുന്ന തിരക്കിലുമാണ് ഇരുവരും.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ താരങ്ങളും എല്ലാം എത്തിയതോടെ താരസംഗമമായിരുന്നു ശ്രീനാഥിന്റെയും അശ്വതിയുടെയും വവാഹം. താരങ്ങളായ ജയറാം, ഇന്ദ്രന്‍സ്, മണിയന്‍പിള്ള രാജു, റഹ്മാന്‍, സംവിധായകന്‍ ജോഷി, ടൊവിനോ തോമസ്, മംമ്ത മോഹന്‍ദാസ്, രഞ്ജിനി ഹരിദാസ് തുടങ്ങിയവര്‍ വിവാഹത്തിനെത്തിയിരുന്നു. മേം ഹൂം മൂസയാണ് ശ്രീനാഥ് ഒടുവില്‍ സംഗീത സംവിധാനം ചെയ്ത സിനിമ.

Sreenath Sivasankaran And Aswathy Love Story

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES