തകര്‍ന്നുകിടക്കുന്ന ജീപ്പില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ ചുറ്റും നിന്നവരുടെ ആലിംഗനവും അഭിനന്ദനവും; കഷ്ടപ്പെട്ട് നടന്ന് കയറുന്നത് ആംബുലന്‍സിലേക്ക്; സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ മരണപ്പെട്ട മോഹന്‍രാജിന്റെ പഴയ വീഡിയോ പുറത്ത് 

Malayalilife
 തകര്‍ന്നുകിടക്കുന്ന ജീപ്പില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ ചുറ്റും നിന്നവരുടെ ആലിംഗനവും അഭിനന്ദനവും; കഷ്ടപ്പെട്ട് നടന്ന് കയറുന്നത് ആംബുലന്‍സിലേക്ക്; സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ മരണപ്പെട്ട മോഹന്‍രാജിന്റെ പഴയ വീഡിയോ പുറത്ത് 

വലിയ ഞെട്ടലോടെയാണ് സ്റ്റണ്ട്മാന്‍ മോഹന്‍രാജിന്റെ അപകട മരണ വാര്‍ത്ത ചലച്ചിത്രലോകം കേട്ടത്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന വേട്ടുവം എന്ന ചിത്രത്തിന്റെ സംഘട്ടനരം?ഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇപ്പോഴിതാ മോഹന്‍രാജിന്റെ ഒരു സ്റ്റണ്ട് രംഗങ്ങളുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പ്രശസ്ത നടനും നര്‍ത്തകനും സംവിധായകനുമായ രാഘവാ ലോറന്‍സിന്റെ സഹോദരന്‍ നായകനായ ബുള്ളറ്റ് എന്ന ചിത്രത്തിന്റെ സെറ്റില്‍നിന്നുള്ള ദൃശ്യങ്ങളാണിത്. 

മറിഞ്ഞ്, തകര്‍ന്നുകിടക്കുന്ന കറുത്ത ജീപ്പിനുള്ളില്‍നിന്ന് ഇറങ്ങി വരുന്ന മോഹന്‍രാജാണ് വീഡിയോയിലുള്ളത്. കാറില്‍നിന്നിറങ്ങുന്ന അദ്ദേഹത്തെ സംവിധായകനുള്‍പ്പെടെയുള്ള അണിയറപ്രവര്‍ത്തകര്‍ ആലിം?ഗനം ചെയ്തും അഭിനന്ദിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. നടക്കാന്‍ തന്നെ മോഹന്‍രാജ് കഷ്ടപ്പെടുന്നുണ്ട്. മറിഞ്ഞ ജീപ്പില്‍ നിന്നിറങ്ങി കയറുന്നത് ആംബുലന്‍സിലേക്കാണ്. സമാനരീതിയിലുള്ള രം?ഗം ചിത്രീകരിക്കുന്നതിനിടെയാണ് തിങ്കളാഴ്ച മോഹന്‍രാജ് അപകടത്തില്‍പ്പെട്ട് മരണത്തിന് കീഴടങ്ങിയത്. 

പാ രഞ്ജിത്ത്-ആര്യ ചിത്രമായ വേട്ടുവത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. സാഹസികമായ കാര്‍ സ്റ്റണ്ട് ചിത്രീകരണമാണ് അപകടത്തില്‍ കലാശിച്ചത്. എസ്യുവി അതിവേഗത്തില്‍ ഓടിച്ചുവന്ന് റാമ്പില്‍ കയറ്റി പറപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം അപകടത്തില്‍ പെടുകയായിരുന്നു. വായുവില്‍ ഒരുതവണ മലക്കം മറിഞ്ഞ വാഹനം ഇടിച്ചുകുത്തി നിലംപതിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ക്രൂ അംഗങ്ങള്‍ ഓടിയെത്തി കാറില്‍ നിന്ന് രാജുവിനെ പുറത്തെടുത്തു. തുടര്‍ന്ന് നാഗപട്ടിണത്തിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

https://www.youtube.com/shorts/u8H3qfnUvVo

Stunt driver Mohan raj getting out after performing a successful stunt f

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES