പ്രേക്ഷകര്‍ക്ക് പിടികൊടുക്കാത്ത രഹസ്യങ്ങളോടെ 27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആമിയും, രവിശങ്കറും, ഡെന്നീസും, നിരഞ്ജനും, മോനായിയും വീണ്ടുമെത്തുന്നു. ഈ ക്രിസ്മസിന് ഡെന്നീസിന്റെ ബത്‌ലഹേം കാണാന്‍ വീണ്ടും ഒരുങ്ങി സിബി മലയില്‍ - രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങിയ 'സമ്മര്‍ ഇന്‍ ബത്‌ലഹേം' ഡിസംബര്‍ 12ന് 4K ദൃശ്യമികവോടെ തിയേറ്ററുകളിലെത്തും. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിയാദ് കോക്കര്‍ നിര്‍മിച്ച് സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്ത ചിത്രം, കോക്കേഴ്‌സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് കൊണ്ടാണ് വീണ്ടും തിയേറ്ററുകളില്‍ എത്തിക്കുന്നത്..
മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, കലാഭവന്‍ മണി തുടങ്ങിയ താരങ്ങളുടെ ശ്രദ്ധേയമായ പ്രകടനവും, വിദ്യാസാഗര്‍ എന്ന മാന്ത്രികസംഗീതജ്ഞന്റെ മാസ്മരിക സംഗീതവും ചിത്രം വീണ്ടും കാണാന്‍ പ്രേക്ഷകര്‍ക്കിടയില്‍
ആക്കം കൂട്ടുന്നു.
ചിത്രത്തിന്റെ റീലീസിനോട് അനുബന്ധിച്ചു നടത്തുന്ന ഒഫീഷ്യല്‍ ട്രെയിലര്‍ ലോഞ്ചും, പ്രസ്സ് മീറ്റും നവംബര്‍ 19 ന് (ബുധനാഴ്ച) വൈകീട്ട് 05 മണിക്ക് കലൂര്‍ ഗോകുലം പാര്‍ക്കില്‍ വെച്ച് നടത്തുന്നു. മഞ്ജു വാര്യരും ചിത്രത്തിലെ മറ്റ് താരങ്ങള്‍ക്കുമൊപ്പം