സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേര്‍ന്ന് നിര്‍മിക്കുന്ന 'പീറ്റര്‍' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. രാജേഷ് ധ്രുവ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു ക്രൈം ഡ്രാമ ആയാണ് ഒരുക്കുന്നത്. 'സുന്ദരി സുന്ദരി' എന്ന വരികളോടെ റിലീസ് ചെയ്ത ആദ്യ ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് കപില്‍ കപിലന്‍, സംഗീത ശ്രീകാന്ത് എന്നിവര്‍ ചേര്‍ന്നാണ്. സിജു തുറവൂര്‍ ആണ് മലയാളം ഗാനത്തിന്റെ വരികള്‍ രചിച്ചത്. ഋത്വിക് മുരളീധര്‍ ആണ് ഗാനത്തിന് ഈണം പകര്‍ന്നത്. ചിത്രത്തില്‍ രവിക്ഷ, ജാന്‍വി റായല എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നു.
രാജേഷ് ധ്രുവ, രവിക്ഷ എന്നിവര്‍ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയനിമിഷങ്ങള്‍ ആണ് 'സുന്ദരി സുന്ദരി' ഗാനത്തിലൂടെ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. മടിക്കേരിയുടെയും ഭാഗമണ്ഡലത്തിന്റെയും നാടന്‍ സൗന്ദര്യത്തിന് നടുവില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തലം ഇതിലെ കഥാപാത്രങ്ങളെപ്പോലെ തന്നെ നിഗൂഢതകള്‍ നിറഞ്ഞതാണ്. 30 ദിവസങ്ങള്‍കൊണ്ട് മടിക്കേരിയിലും ചുറ്റുപാടുകളിലും ചിത്രീകരിച്ച ഈ ചിത്രം പരമ്പരാഗത കലാരൂപമായ സിംഗാരി മേളയെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്.
എല്ലാത്തരം വിനോദ ഘടകങ്ങളും കോര്‍ത്തിണക്കുമ്പോഴും, ഏറെ വൈകാരികമായ ആഴമുള്ള കഥ പറയുന്ന ചിത്രം, പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു സെന്‍സിറ്റീവ് ക്രൈം ഡ്രാമ കൂടിയായാണ് ഒരുക്കിയിരിക്കുന്നത്. വഞ്ചന, അതിജീവനം, അപ്രതീക്ഷിത ബന്ധങ്ങള്‍ എന്നിവയാല്‍ രൂപപ്പെട്ട ഒരു മനുഷ്യന്റെ വൈകാരികമായ യാത്രയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കന്നഡ, തമിഴ്, മലയാളം ഭാഷകളില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രം രചിച്ചതും സംവിധായകന്‍ സുകേഷ് ഷെട്ടിയാണ്. പ്രതിമ നായക്, റാം നാദഗൗഡ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
ഛായാഗ്രഹണം- ഗുരുപ്രസാദ് നര്‍നാഡ്, എഡിറ്റര്‍- നവീന്‍ ഷെട്ടി, സംഗീതം- ഋത്വിക് മുരളീധര്‍, കല- ഡി കെ നായക്, ഡബ്ബിംഗ്: ആനന്ദ് വി, എസ്, വരികള്‍ - തിലക്രാജ് ത്രിവിക്രമ, നാഗാര്‍ജുന്‍ ശര്‍മ്മ, സുകീര്‍ത്ത് ഷെട്ടി, ഡയലോഗ് - രാജശേഖര്‍, വസ്ത്രങ്ങള്‍ - ദയാനന്ദ ഭദ്രവതി, മേക്കപ്പ് - ചന്ദ്രു, DI -കളര്‍ പ്ലാനറ്റ് VFX, സ്റ്റണ്ട് - സാജിദ് വജീര്‍, വിനീഷ്, അസോസിയേറ്റ് ഡയറക്ടര്‍ - വിനോദ് ക്ഷത്രിയ, ഡയറക്ഷന്‍ ടീം- കാര്‍ത്തിക്, സതീഷ്, അഭി എം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ദയാനന്ദ ഭണ്ഡാരി, VFX- പോപ്കോണ്‍ VFX, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: നവീന്‍ കാഞ്ചന്‍, ലൈന്‍ പ്രൊഡ്യൂസര്‍: രാം നടഗൗഡ്, പബ്ലിസിറ്റി ഡിസൈന്‍ - അഭിഷേക്, പിആര്‍ഒ - ശബരി