Latest News

ആക്ഷനൊപ്പം മാസും ക്ലാസും; മണിരത്‌നം- കമല്‍ഹാസന്‍ ചിത്രം തഗ്ഗ് ലൈഫിന്റെ ട്രെയിലര്‍ സോഷ്യല്‍മീഡിയയില്‍ തരംഗം

Malayalilife
 ആക്ഷനൊപ്പം മാസും ക്ലാസും; മണിരത്‌നം- കമല്‍ഹാസന്‍ ചിത്രം തഗ്ഗ് ലൈഫിന്റെ ട്രെയിലര്‍ സോഷ്യല്‍മീഡിയയില്‍ തരംഗം

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന തഗ് ലൈഫിന്റെ ട്രയ്‌ലര്‍ റിലീസായി. മുപ്പത്തി ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രയ്‌ലര്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ്

സിലമ്പരശന്‍, ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. 

രാജ് കമല്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച് തിയേറ്ററില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ അമരന്റെ വിജയകരമായ കേരളാ വിതരണ പങ്കാളിത്തത്തിനു ശേഷം ഗോകുലം മൂവീസിനായി ഗോകുലം ഗോപാലനാണ് തഗ് ലൈഫ് കേരളത്തിലെത്തിക്കുന്നത്. തഗ് ലൈഫിന്റെ കേരളാ ഡിസ്റ്റ്രിബ്യുഷന്‍ പാര്‍ട്ട്‌നര്‍ ഡ്രീം ബിഗ് ഫിലിംസാണ്. 

തഗ് ലൈഫിന്റെ കേരളാ പ്രൊമോഷന്റെ ഭാഗമായി തഗ് ലൈഫിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും മെയ് 21 ന് കൊച്ചിയിലും മെയ് 28 തിരുവനന്തപുരത്തു നടക്കുന്ന പ്രീ റിലീസ് ഇവെന്റുകളില്‍ പങ്കെടുക്കും. എആര്‍ റഹ്‌മാന്‍ ടീമിന്റെ ലൈവ് പെര്‍ഫോമന്‍സോടു കൂടിയ തഗ് ലൈഫ് ഓഡിയോ ലോഞ്ച് സായിറാം കോളേജ്, ചെന്നൈയില്‍  മെയ് 24ന് നടക്കും. തഗ്ലൈഫ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ജൂണ്‍ 5ന് റിലീസാകും. 

മണിരത്‌നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന്‍ എ ആര്‍ റഹ്‌മാനും, എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്‌നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് തഗ് ലൈഫിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. 

Read more topics: # തഗ് ലൈഫ്
Thug Life Official Trailer Kamal Haasan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES