Latest News

ടൊവിനോയ്ക്കും ലിഡിയയ്ക്കും ആറാമത് വിവാഹവാര്‍ഷികം; പരിക്കേറ്റ് വീട്ടില്‍ വിശ്രമിക്കുമ്പോഴും വിവാഹവാര്‍ഷികം ഗംഭീരമാക്കി നടന്റെ കുടുംബം; താരമായത് കുഞ്ഞ് തഹാന്‍; കേക്കിന് അടിപിടി കൂടി പിള്ളേരും

Malayalilife
topbanner
ടൊവിനോയ്ക്കും ലിഡിയയ്ക്കും ആറാമത് വിവാഹവാര്‍ഷികം; പരിക്കേറ്റ് വീട്ടില്‍ വിശ്രമിക്കുമ്പോഴും വിവാഹവാര്‍ഷികം ഗംഭീരമാക്കി നടന്റെ കുടുംബം; താരമായത് കുഞ്ഞ് തഹാന്‍; കേക്കിന് അടിപിടി കൂടി പിള്ളേരും

യുവതാരങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് ടൊവിനോ തോമസ്. വില്ലനായും നായകനായും സഹനടനായുമൊക്കെ ടൊവിനോ തിളങ്ങുകയാണ്. സിനിമയില്‍ തിരക്കേറുമ്പോഴും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ ടൊവിനോ ശ്രമിക്കാറുണ്ട്. അടുത്തിടെയാണ് താരം രണ്ടാമതും അച്ഛനായത്. മൂത്ത മകള്‍ ഇസയ്ക്ക് കൂട്ടായി എത്തിയത് അനുജന്‍ തഹാനാണ്. ലിഡിയയാണ് ടൊവിനോയുടെ ഭാര്യ. പ്രണയവിവാഹമായിരുന്നു ടൊവിനോയുടെയും ലിഡിയയുടെതും. ഇപ്പോള്‍ ലിഡിയയ്ക്കൊപ്പമുളള നടന്റെ അറാമത് വിവാഹവാര്‍ഷിക ആഘോഷ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയ കീഴടക്കുന്നത്.

ലോക്ഡൗണിനിടെ ഇക്കഴിഞ്ഞ ജൂണ്‍ ആറിനാണ് തഹാന്‍ പിറന്നത്. തഹാന്റെ ജനനവും മാമോദിസയുമെല്ലാം ടൊവിനോയുടെ കുടുംബം ആഘോഷമാക്കിയിരുന്നു. ലോക്ഡൗണിലും ആഡംബരം ഒട്ടും കുറയ്ക്കാതെയായിരുന്നു മകന്‍ തഹാന്റെ മാമോദീസ താരം ആഘോഷിച്ചത്. ഇന്നെലയായിരുന്നു ലിഡിയയുടെയും ടൊവിനോയുടെയും വിവാഹവാര്‍ഷികം. പ്ലസ് വണ്ണിലെ മലയാളം ക്ലാസില്‍ നിന്ന് തുടങ്ങിയ പ്രണയത്തിനൊടുവിലാണ് ലിഡിയയും ടൊവിനോയും വിവാഹിതരായത്. 2012 ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ടൊവിനോ വീട്ടുകാരുടെ ആശീര്‍വാദത്തോടെ 2014 ലാണ് ലിഡിയയെ വിവാഹം ചെയ്യുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ഗുരുതരമായി പരിക്കേറ്റ താരം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. അതിനാല്‍ തന്നെ കുടുംബാംഗങ്ങളെല്ലാം ഇരിങ്ങാലക്കുടയിലെ ടൊവിനോയുടെ വീട്ടില്‍ നടത്തിയ വിവാഹവാര്‍ഷിക ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു. നടന്‍ തന്നെയാണ് ആഘോഷചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

കേക്കിന്റെ ചിത്രങ്ങളും കേക്ക് മുറിച്ച ശേഷം ലിഡിയക്ക് നല്‍കുന്നതുമായ ചിത്രമാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞ് തഹാനെ എടുത്തുകൊണ്ട് ലിഡിയ നില്‍ക്കുന്നതും ആഘോഷചിത്രങ്ങളില്‍ കാണാം. അപ്പനും അമ്മയ്ക്കുമൊപ്പം ചേര്‍ന്ന് ടൊവിനോയുടെ സഹോദരങ്ങളുടെ മക്കള്‍ കേക്ക് മുറിക്കുന്നതും ചിത്രത്തിലുണ്ട്. കള ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ടൊവിനോയ്ക്ക് പരിക്കേറ്റിരുന്നത്. അഞ്ച് ദിവസത്തോളം ആശുപത്രിയില്‍ താരം ചിലവിട്ട താരം ദിവസങ്ങള്‍ക്ക് മുമ്പാണ് ഡിസ്ച്ചാര്‍ജ്ജായത്. സിനിമയിലെ കഥാപാത്രത്തിന്റെ ഗെറ്റപ്പില്‍ താടിയും മുടിയും വളര്‍ത്തിയാണ് ടൊവിനോ ഉള്ളത്.. ടൊവിനോയുടെ വിശ്രമം കഴിഞ്ഞാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുനരാരംഭിക്കും.
 

Tovino Thomas and Lidiya celebrates 6th anniversary

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES