Latest News

ഇസ വന്നതോടെ തന്റെ ലോകം മാറി; മകൾക്ക് പിറന്നാൾ ആശംസകളുമായി ടോവിനോ തോമസ്

Malayalilife
topbanner
ഇസ വന്നതോടെ തന്റെ ലോകം മാറി; മകൾക്ക് പിറന്നാൾ ആശംസകളുമായി ടോവിനോ തോമസ്

ഹൃദയമായ ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച് കൊണ്ട് താരപദവിയിലേക്ക് കുതിച്ചുയര്‍ന്ന അഭിനേതാവാണ് മലയാളികളുടെ സ്വന്തം ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ടൊവിനോയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍ നേടിയിരുന്നത്. എല്ലാ തിരക്കുകള്‍ക്ക് ഇടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റേത് വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുണ്ട്. എന്നാൽ ഇന്ന് ടോവിനോയുടെ മകൾക്ക് പിറന്നാൾ ദിനം കൂടിയാണ്. 

ഇസ വന്നതോടെ തന്റെ ലോകം മാറിയെന്നും അഞ്ചു വർഷങ്ങൾക്കിപ്പുറവും അച്ഛനെന്ന വേഷം തന്നെ അത്ഭുതപ്പെടുത്തുന്നു എന്നുമാണ് ടൊവിനോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങൾക്ക് ചുവടെ കുറിച്ചത്.  സമൂഹമാധ്യമങ്ങളിലൂടെ മകൾ ഇസയുടെ വിശേഷങ്ങളും കുസൃതികളുമൊക്കെ  താരം പങ്കുവച്ച് എത്താറുണ്ട്. അടുത്തിടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞ് അഥിതി കൂടി എത്തിയ സന്തോഷം പങ്കുവച്ച് താരം എത്തിയിരുന്നു. 

മകൾ ഇസയുടെ വിശേഷങ്ങൾ എല്ലാം തന്നെ ടോവിനോ ആരാധകരുമായി പങ്കുവച്ചിരുന്നു. സോഷ്യൽ മീഡിയ കുഞ്ഞ് ഇസയുടെ വിശേഷങ്ങൾ എല്ലാം തന്നെ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.വീട്ടിലെ തന്റെ ജിം ഏരിയ പ്ലേ സ്റ്റേഷനായി മാറ്റുകയും ഊഞ്ഞാലു കെട്ടുകയും ചെയ്ത ഇസയുടെ വീഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
 

Read more topics: # tovino thomas,# daughter birthday
tovino thomas daughter birthday

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES